റൺവേ മമ്മൂട്ടിയെ നായകനാക്കി ചെയ്യാനിരുന്ന സിനിമ, അതിലേയ്ക്ക് ദിലീപ് എത്തിയത് ഇങ്ങനെ; വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത് സിബി കെ തോമസ്

2004 ൽ ദിലീപ്- കാവ്യ നായികാ നായകന്മാരായി ജോഷിയുടെ സംവിധാനത്തിൽ പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു റൺവേ. ദിലീപിന്റെ കരയിറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്ന്. ഇന്നും റിപ്പീറ്റ് വാല്യു ഉള്ള ഈ ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തെ കുറിച്ചുള്ള ചില ചർച്ചകളെല്ലാം സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ഈ വേളയിൽ ഈ ചിത്രത്തെ കുറിച്ച് തിരക്കഥാകൃത്ത് സിബി കെ തോമസ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സിബി.

റൺവേ മമ്മൂട്ടിയെ നായകനാക്കി ചെയ്യാനിരുന്ന സിനിമയാണെന്നാണ് സിബി പറയുന്നത്. എന്നാൽ ചില കാരണങ്ങൾ കൊണ്ടാണ് റൺവേയിൽ മമ്മൂ‍ട്ടി നായകനായി അഭിനയിക്കാതിരുന്നത് എന്നും സിബി കെ തോമസ് പറഞ്ഞു. ജോഷി സാറുമായി ഞങ്ങൾ ആദ്യം ചെയ്യുന്ന സിനിമ റൺവേയാണ്. അന്ന് സി ഐ ഡി മൂസ കഴിഞ്ഞതിന് ശേഷം ഞങ്ങൾ ജോണി ആന്റണിയോട് ഒരു സബ്ജക്റ്റ് പറഞ്ഞു. ആ സബ്ജക്റ്റ് വർഷങ്ങൾക്ക് മുൻപ് ​ഗോപുര ചിത്രയ്ക്ക് വേണ്ടി മമ്മൂക്ക നായകനായി, ജോസ് തോമസ് ഡയറക്ടറായി ചെയ്യാൻ തീരുമാനിച്ചു.

അന്ന് വാളയാർ ചെക്പോസ്റ്റ് എന്നായിരുന്നു ചിത്രത്തിന് പേര് നൽകിയിരുന്നത്. ഈ ചിത്രത്തിറെ കഥ പറയാൻ വേണ്ടി ഞങ്ങൾ മമ്മൂക്കയെ കാണാൻ ഊട്ടിയിലേക്ക് പോയി. അന്ന് ഊട്ടിയിൽ മേഘം എന്ന പ്രിയദർശൻ ചിത്രത്തിന്റെ ഷൂട്ട് നടക്കുകയായിരുന്നു. അന്ന് ഒരു ടീമായിട്ടാണ് ഞങ്ങൾ പോയത്.

ഷൂട്ട് നടക്കുന്ന സ്ഥലത്തേക്ക് ചെല്ലുമ്പോൾ തന്നെ മുന്നിൽ ദിലീപ് നിൽക്കുവന്നു. അപ്പോൾ ഉദയപുരം സുൽത്താൻ നടന്നിട്ടില്ല. ഇന്ന സമയത്ത് ചെയ്യാമെന്ന് പറഞ്ഞിട്ടില്ല. കഥ മാത്രമെ കേട്ടിട്ടിള്ളൂ. തിരക്കഥ കേട്ടി‍ട്ടില്ല. അന്ന് ദിലീപനിക്കാൾ വലിയ ആർട്ടിസ്റ്റിനെ കാണാനാണ് ഞങ്ങൾ നിൽക്കുന്നത്. ഞങ്ങൾ മമ്മൂക്കയുമായി ചെയ്യാൻ‌ പോകുന്ന ആദ്യത്തെ സിനിമയാണ്. സെറ്റിനിടയിൽ ബ്രേക്ക് വന്നപ്പോൾ കഥ ഞങ്ങൾ മമ്മൂക്കയോട് പറയുന്നു.

കഥ മുഴുവൻ കേട്ടിട്ട് പുള്ളി ചെയ്യാൻ തയ്യാറാണെന്ന് പറയുന്നു. മമ്മൂക്ക നായകൻ. ഡയറക്ടർ ജോസ് കെ തോമസ്, നിർമാതാവ് ബാലു കിരിയത്ത്. വിതരണം ​ഗോപുര ചിത്ര, ഈ ഒരു ടീമാക്കാൻ പ്ലാനിട്ടു. ആ ഒരു അഹങ്കാരത്തിൽ പുറത്തേയ്ക്ക് വരുമ്പോഴാണ് ദിലീപ്, ഈ സമയം ദിലീപ് ഞങ്ങളോട് ചോദിക്കുകയാണ്, സ്ക്രിപ്റ്റ് എന്തായെന്ന്.

മമ്മൂക്ക ഡേറ്റ് തന്നിരിക്കുകയാണ് ഞങ്ങൾക്ക്, അപ്പോഴാണ് ദിലീപ് സ്ക്രിപ്റ്റ് ആക്കിയോ എന്ന് ചോദിക്കുന്നത്. അപ്പോൾ ഞാൻ ദിലീപിനോട് പറഞ്ഞു. ദിലീപേ ആദ്യം ഡേറ്റ് പറ. അപ്പോൾ ഞങ്ങൾ സ്ക്രിപ്റ്റ് റെഡിയാക്കി തരാം എന്ന്. അന്ന് ദിലീപിന് ഞങ്ങളോട് ദേഷ്യം വന്നിട്ടുണ്ടാകാം. എന്നാൽ കാലചക്രം കടന്നുപോയപ്പോൾ ആ സിനിമ ചെയ്തത് ദിലീപ് ആണ്. റൺവേ എന്ന പേരിൽ എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തിയേറ്ററുകളിലേക്ക് എത്തിയ മമ്മൂട്ടി ചിത്രം ഗംഭീര അഭിപ്രായം നേടിയിരിക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി തമിഴിലെ സൂപ്പർഹിറ്റ് സംവിധായകനായ ഗൗതം വാസുദേവ് മേനോൻ ആണ് ‘ഡൊമിനിക് ആൻഡ് ലേഡീസ് പേഴ്‌സ്’ സംവിധാനം ചെയ്തിരിക്കുന്നത്.

ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന സിനിമയാണിത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മെഗാസ്റ്റാർ തന്നെയാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. പതിവ് ഗൗതം മേനോൻ സിനിമകളുടെ രീതികളിൽ നിന്ന് മാറി അല്പം ഹ്യൂമർ സ്വഭാവത്തിലാണ് ചിത്രം എത്തിയത്.

ദിലീപും തന്റെ സിനിമാ തിരക്കുകളിലാണ്. പ്രിൻസ് ആന്റ് ഫാമിലി, ഭഭബ, അടക്കമുള്ള ദിലീപിന്റെ വരാനിരിക്കുന്ന പ്രോജക്ടുകളിലാണ് ദിലീപ് സിനിമാ പ്രേമികളുടെ പ്രതീക്ഷ. ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭഭബ’. സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നൂറിൻ ഷെരീഫും ഭർത്താവ് ഫാഹിം സഫറും ചേർന്നാണ്. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. വിനീത് ശ്രീനിവാസന്റെ സംവിധാന സഹായിയായി നേരത്തെ പ്രവർത്തിച്ചിട്ടുള്ളയാളാണ് ഭഭബ യുടെ സംവിധായകൻ ധനഞ്ജയ് ശങ്കർ.

Vijayasree Vijayasree :