ആ സീൻ നമുക്ക് ഇങ്ങനെ ചെയ്യാം; ഫഹദ് ഒക്കെയല്ലേ; അടുത്ത കുമ്പളങ്ങിയ്ക്ക് ഒരുങ്ങി ഫഹദും ശ്യാം പുഷ്കരനും!

തിരക്കിട്ട ചർച്ചയിൽ ഫഹദും ശ്യാം പുഷ്കരനും! ചിത്രം പങ്കുവെച്ചതാകട്ടെ ഫർഹാൻ ഫാസിൽ .. കുമ്പളങ്ങി നൈറ്റ്സ് ന് ശേഷം അണിയറയിൽ മറ്റൊരു ചിത്രം ഒരുങ്ങുന്നുവോ? ചിത്രം കണ്ട പ്രേക്ഷകരുടെ മനസ്സിൽ ഉയർന്നുവന്ന ചോദ്യമാണ് . ഫഹദും ശ്യാം പുഷ്കരനും തിരക്കിട്ട ചർച്ചയിലുള്ള ചിത്രമാണ് ഫർഹാൻ ഫാസിൽ ഇൻസ്റ്റഗ്രറാമിൽ പങ്കുവെച്ചിരിക്കുന്നത്. അടുത്ത കുമ്പളങ്ങിയാണോ എന്നാണ് ചിത്രത്തിന്റെ താഴെ വന്ന കമന്റുകൾ.

ഈ വർഷം മലയാള സിനിമയിൽ പുറത്തിറങ്ങിയ ഏറ്റവും നല്ല പത്ത് സിനിമകളുടെ കണക്കെടുത്താൽ അതിൽ ‘കുമ്പളങ്ങി നൈറ്റ്സ്’ ഉണ്ടാകും . മലയാള സിനിമയിൽ ഇന്നുവരെ കാണാത്ത മനോഹരമായ ഒരു കുടുംബ ചിത്രം കൂടെ ആയിരുന്നു ഇത്.ഒരു സൈക്കോ കഥാപാത്രം ആയി വന്ന് ഷമി എന്ന ഫഹദ് മലയാള മനസിൽ ഇടം നേടുകയായിരുന്നു.ആ പ്രതീക്ഷകൾ ഒന്നും തെറ്റിക്കാതെയാണ് കുമ്പളങ്ങി എത്തിയത്. വളരെ ലളിതമായൊരു സാധരണ സിനിമ തന്നെയായിരുന്നു .

പട്ടിയേയും പൂച്ചയേയും കളയാൻ കൊണ്ടിടുന്ന ഒരു തുരുത്തിൽ ആർക്കും വേണ്ടാത്തവരെ പോലെ ജീവിക്കുന്ന കുറച്ച് സഹോദരങ്ങളുടെ കഥയാണ് കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം പറഞ്ഞത്. കുമ്പളങ്ങിയിലെ നാല് സഹോദരങ്ങളുടെ കഥയാണ് ചിത്രം പറയുന്നത് . സ്വാഭാവികത നിറഞ്ഞ അഭിനയമാണ് ഓരോ കഥാപാത്രത്തിന്റെയും പ്രത്യേകത. പുട്ടിനു പീര പോലെ കോമഡിയും എല്ലാവര്ക്കും ആവശ്യത്തിന് സ്ക്രീൻ സ്പേസും നൽകിയ ചിത്രം എന്ന് ഒറ്റ വക്കിൽ പറയാം.

വൻ സ്റ്റണ്ട് രംഗങ്ങളോ വെറുപ്പ് തോന്നുന്നതോ ആയ ഒരു വില്ലനല്ല ഫഹദ് ചിത്രത്തിൽ. മധു സി നാരായണന്റെ കന്നി ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ് . ഒരു തുടക്കകാരന്റെ ഒരു പാളിച്ചയും ചിത്രത്തിൽ പറയാൻ ഇല്ലായിരുന്നു . കുമ്പളങ്ങി നൈറ്റ്സിന്റെ തിരക്കഥയൊരുക്കിയത് ശ്യാം പുഷ്‌കരനായിരുന്നു. മധു സി.നാരായണനായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ഇദ്ദേഹം ആഷിഖ് അബു, ദിലീഷ് പോത്തൻ എന്നിവരുടെ അസോസിയേറ്റായി പ്രവർത്തിച്ചിരുന്നു.

Shyam Pushkaran

Noora T Noora T :