നമ്മുടെ സഹോദരങ്ങള്‍ കൊല ചെയ്യപ്പെടുമ്പോള്‍ നമ്മുക്ക് മാറി നില്‍ക്കാനാകില്ല, നിഷ്പക്ഷതയും അവിടെ ചോദ്യം ചെയ്യപ്പെടും!

പൗരത്വ നിയമ ഭേദഗതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിനിമ രംഗത്തുനിന്നും നിരവധി പേരാണ് എത്തിയത്.ഇപ്പോളിതാ ഈ നിയമം പച്ചയ്ക്കുളള മുസ്ലിം വിരോധമാണെന്നാണ് തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍ പറയുന്നത്.പാലക്കാട് ഒറ്റപ്പാലത്ത് അഞ്ചാമത് ഡയലോഗ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നമ്മുടെ സഹോദരങ്ങള്‍ കൊല ചെയ്യപ്പെടുമ്പോള്‍ നമ്മുക്ക് മാറി നില്‍ക്കാനാകില്ല, നിഷ്പക്ഷതയും അവിടെ ചോദ്യം ചെയ്യപ്പെടും. എല്ലാവര്‍ക്കും അറിയാമല്ലോ, പച്ചയ്ക്കുള്ള മുസ്ലിം വിരോധമാണ് വേറൊന്നുമല്ല. ഇവര്‍ കുറേ നാളായിട്ട് അത് തന്നെയാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. വേറെ ഒരു പാട് കാര്യങ്ങളൊന്നും പറയേണ്ടതില്ല, ഇവര്‍ക്ക് മുസ്ലിങ്ങളെ ഇഷ്ടമല്ല. അത് തന്നെയാണ് എനിക്ക് തോന്നുന്നത്. കാര്യങ്ങള്‍ കൂടുതല്‍ വഷളായിരിക്കുകയാണെങ്കില്‍ സിനിമയും കൂടുതല്‍ ശക്തി പ്രാപിക്കേണ്ടിയിരിക്കുന്നു.’ ശ്യാം പുഷ്‌കരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ കലക്ടീവ് ഫേസ് വണ്‍ സംഘടിപ്പിച്ച പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ‘ഒറ്റയ്ക്കല്ല, ഒറ്റക്കെട്ടായി’ എന്ന പ്രതിഷേധ റാലിയിലും പീപ്പിള്‍സ് മാര്‍ച്ചിലും ശ്യാം പുഷ്‌കരന്‍ പങ്കെടുത്തിരുന്നു.

shyam pushkaran about citizenship amendement law

Vyshnavi Raj Raj :