ഞാൻ വിമൺ ഇൻ സിനിമ കളക്ടീവിന്റെ ഭാഗമല്ല ,എനിക്ക് അവരെപ്പറ്റി അറിയില്ല – ശ്വേതാ മേനോൻ

ഞാൻ വിമൺ ഇൻ സിനിമ കളക്ടീവിന്റെ ഭാഗമല്ല ,എനിക്ക് അവരെപ്പറ്റി അറിയില്ല – ശ്വേതാ മേനോൻ

താര സംഘടനയായ അമ്മയിലേക്കുള്ള തിരഞ്ഞെടുപ്പുകളുടെ അവസാന ഘട്ടവും പൂർത്തിയായി. ശ്വേതാ മേനോൻ നേതൃ നിരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഭീഷണി ഫോൺ കോളുകളും എത്തി. സംഘടനയെ കുറിച്ചും വുമൺ ഇൻ സിനിമ കളക്റ്റീവിനെ കുറിച്ചും ശ്വേതാ മേനോൻ സംസാരിക്കുന്നു.

“മലയാള ചലച്ചിത്രമേഖല പുരുഷകേന്ദ്രീകൃതമാണെന്നോ സ്ത്രീകേന്ദ്രീകൃതമാണെന്നോ എനിക്ക് തോന്നിയിട്ടില്ല. പ്രതിഫലത്തിന്റെ കാര്യത്തിൽ വ്യത്യാസമുണ്ട്. അത് സമ്മതിക്കുന്നു. പക്ഷേ, അമ്മ എന്ന സംഘടന ആൺപക്ഷമാണെന്ന് എനിക്ക് അഭിപ്രായമില്ല. അതിലെ ചുമതലകൾ സ്ത്രീകൾക്കാണോ അതോ പുരുഷൻമാർക്കാണോ നൽകിയിരിക്കുന്നത് എന്നൊന്നും ഞാൻ ചിന്തിക്കാറില്ല.

നമ്മുടെ ചലച്ചിത്രമേഖലയിലെ സ്ത്രീകൾ കരുത്തരാണ്. അവരവർക്ക് വേണ്ടി വാദിക്കാൻ അറിയുന്നവരാണ്. ആര് ഏത് രീതിയിൽ വാദിക്കും എന്നത് വ്യത്യസ്തമാകാം. അമ്മയുടെ എക്സിക്യൂട്ടീവ് അംഗമായതുകൊണ്ട് എനിക്കൊരു അധിക ചിറക് ലഭിച്ചതായൊന്നും തോന്നുന്നില്ല. തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ട്. ലാലേട്ടൻ, ഇടവേള ബാബു ചേട്ടൻ, മുകേഷേട്ടൻ, ഗണേഷേട്ടൻ, രചന, മുത്തുമണി, ഹണി റോസ് അങ്ങനെ എല്ലാവരുടെയും വ്യക്തിപരമായ സംഭാവനകള്‍ തീർച്ചയായും ഉണ്ടാകും. അതങ്ങനെ സംഭവിക്കട്ടെ.

വിമൺ ഇൻ സിനിമ കളക്റ്റീവിനെ കുറിച്ച് ശ്വേതയുടെ നിലപാടിങ്ങനെയാണ്. “ഞാൻ വിമൻ ഇൻ സിനിമാ കലക്ടീവിന്റെ ഭാഗമല്ല. അവരെക്കുറിച്ച് എനിക്ക് അറിയില്ല. ഞാൻ അമ്മയിലെ അംഗമാണ്. കുറെ സംഘടനകളിൽ അംഗമായിരിക്കാൻ എനിക്ക് കഴിയില്ല. വ്യക്തിപരമായി ഞാൻ നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ട്. അതെല്ലാം എന്റേതായ രീതിയിൽ കൈകാര്യം ചെയ്യാനാണ് ശ്രമിച്ചിട്ടുള്ളത്. നിലവിൽ ഒരു ചുമതല നൽകപ്പെട്ടതുകൊണ്ട് അത് ഉത്തരവാദിത്തത്തോടെ നിർവഹിക്കും. ”

shwetha menon about w c c

Sruthi S :