തരംഗമായി ശുഭരാത്രിയുടെ പോസ്റ്റർ വര ! കലാകാരനെ തേടി സോഷ്യൽ മീഡിയ !

ശുഭരാത്രി മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇത്രയും ഹൃദയം നിറച്ച മറ്റൊരു ചിത്രം അടുത്തിടെയൊന്നും മലയാളത്തിൽ പിറന്നിട്ടില്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. കണ്ണീരോടെ തിയേറ്റർ വിട്ട് പ്രേക്ഷകർ ഇറങ്ങിയപ്പോൾ വ്യാസൻ കെ പി എന്ന സംവിധായകന് അത് അംഗീകാരത്തിന്റെ നിറവായിരുന്നു.

അനു സിത്താരയും ദിലീപും ആദ്യമായി ഒന്നിച്ച ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ മുഹമ്മദായി എത്തിയത് സിദ്ദിഖ് ആണ്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത് , ഒരു പോസ്റ്റർ വരയാണ്.

ശുഭരാത്രിയുടെ പോസ്റ്റർ പെൻസിലിൽ വരച്ചിരിക്കുന്നു . ഗോകുൽ വിജയൻ എന്ന ആൾ വരച്ച പോസ്റ്റർ ഇതിനോടകം സോഷ്യൽ മെയ്യ് ഏറ്റെടുത്ത് കഴിഞ്ഞു.

സായി കുമാര്‍ , നെടുമുടി വേണു , ഇന്ദ്രന്‍സ് നാദിര്‍ ഷാ, ശാന്തി കൃഷ്ണ, ആശാ ശരത്, ശ്വാസിക മണികണ്ഠന്‍ , ഷീലു തോമസ്, സുധി കോപ്പ, കെപിഎസ്‌സി ലളിത തുടങ്ങി ധാരാളം അഭിനേതാക്കൾ ശുഭരാത്രിയറുടെ ഭാഗമായി .

shubharathri poster drawing

Sruthi S :