പ്രണയ വിവാഹ ശേഷം ഭർത്താവിന് മറ്റൊരു മുഖമുണ്ടെന്നു തിരിച്ചറിയുമ്പോൾ ! പിടിതരാതെ ശുഭരാത്രി !

വ്യാസൻ കെ പി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ശുഭരാത്രി . ചിത്രം നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ദിലീപും അനു സിത്താരയുമാണ് ചിത്രത്തിൽ നായിക നായകന്മാരായി അഭിനയിക്കുന്നത്.

ഒരു യഥാർത്ഥ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം തികച്ചും ഒരു കുടുംബ ചിത്രമാണ്. പ്രണയവും കുടുംബവുമൊക്കെ ഇതിവൃത്തമാകുന്നു . എന്നാൽ റിലീസിന് തലേന്ന് അണിയറ പ്രവർത്തകർ പുറത്ത് വിട്ട പോസ്റ്ററിൽ നിര്ണായകമായൊരു വാചകമാണ് കൊളുത്തുന്നത് .

പ്രണയിച്ച് വിവാഹം ചെയ്ത ഭർത്താവിന് മറ്റൊരു മുഖമുണ്ടെന്നു നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എന്നാണ് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്. അപ്പോൾ പ്രണയത്തിനു അപ്പുറം മറ്റു ചില കാര്യങ്ങൾ കൂടി സിനിമയിൽ ഭാഗമാകുന്നു എന്ന് വ്യക്തമാക്കുകയാണ്.

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിലീപ് ചിത്രം ‘ശുഭരാത്രി’ നാളെ തിയേറ്ററുകളിലെത്തും. കെ.പി. വ്യാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏറെ സാമൂഹ്യ പ്രസക്തമായ വിഷയമാണ് പറയുന്നത്. മികച്ച അഭിനേതാക്കളുടെ നീണ്ട നിരതന്നെ ചിത്രത്തിലുണ്ട്.

ദിലീപിന്റെ അഭിനയ മികവില്‍ അനുസിത്താരയും ചേര്‍ന്നുള്ള മികച്ച കുടുംബചിത്രമായിരിക്കും ശുഭരാത്രിയെന്നാണ് സിനിമാരംഗത്തുനിന്നുള്ള റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത് അപ്രതീക്ഷിത ട്വിസ്റ്റുകളെന്നും അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.

shubharathri movie releasing tomorrow

Sruthi S :