ഒടിയൻ സിനിമയ്‌ക്കെതിരെ പല അക്രമങ്ങളും നടന്നു; അതൊന്നും എന്നെ ബാധിച്ചിട്ടില്ല !! ശ്രീകുമാർ മേനോൻ പറയുന്നു….
റിലീസ് ചെയ്‌ത ദിവസം തന്നെ വളരെയധികം വിമർശനങ്ങൾ നേരിട്ട മോഹൻലാൽ ചിത്രമായിരുന്നു ഒടിയൻ. എന്നാൽ അതൊന്നും തന്നെ ബാധിച്ചിട്ടില്ലെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ പറയുന്നു. ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോയ ആളായതുകൊണ്ടുതന്നെ ഒടിയൻ സിനിമയ്‌ക്കെതിരെ നടന്ന ആൾക്കൂട്ട ആക്രമണം തന്നെ ബാധിച്ചിട്ടില്ലെന്ന് മാതൃഭൂമി കപ്പ ടി.വിക്ക് നൽകിയ അഭിമുത്തിൽ ശ്രീകുമാർ മേനോൻ വ്യക്തമാക്കി.
അതേസമയം, സിനിമയിലേക്ക് തിരിച്ചുവന്ന മഞ്ജു വാര്യറെ സഹായിച്ചതിൽ തനിക്ക് യാതൊരു കുറ്റബോധവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. “മഞ്ജുവിനെ പ്രൊഫഷണല്‍ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടു വന്ന എനിക്ക് ഒരുപാട് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ആര്‍ക്കും ഒരുപാട് കാലം മറ്റുള്ളവരെ അടിച്ചമര്‍ത്താന്‍ സാധിക്കുകയില്ല. ചരിത്രം പരിശോധിച്ചാല്‍ എല്ലാ സ്വേഛാധിപതികളും തകര്‍ന്നടിഞ്ഞത് കാണാം.”
“എന്റെ നഷ്ടങ്ങളെക്കുറിച്ച് ഞാന്‍ എന്നും ബോധവാനായിരുന്നു. ഇന്ന് ഒറ്റതിരിഞ്ഞ് എല്ലാ ആക്രമങ്ങളെയും ഞാന്‍ നേരിടുകയാണ്. അതില്‍ എനിക്ക് വിഷമമില്ല.” – അദ്ദേഹം വ്യക്തമാക്കി.
Shrikumar Menon about odiyan and cyber attacks