എന്റെ സിനിമയെ ആക്രമിക്കുന്നത് ഫാൻസുകാരല്ല; ഇവരാണ് !! വെളിപ്പെടുത്തലുമായി ശ്രീകുമാർ മേനോൻ….

എന്റെ സിനിമയെ ആക്രമിക്കുന്നത് ഫാൻസുകാരല്ല; ഇവരാണ് !! വെളിപ്പെടുത്തലുമായി ശ്രീകുമാർ മേനോൻ….

ശ്രീകുമാർ മേനോന്റെ അരങ്ങേറ്റ ചിത്രമായ ഒടിയനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ഒരുപാട് പ്രതീക്ഷയോടെ തിയ്യേറ്ററിലെത്തിയ ചിത്രത്തിന് ആദ്യ ദിനം തന്നെ വലിയ തരത്തിലുള്ള നെഗറ്റീവ് റിവ്യുകളാൽ ഒരു പട്ടം ആളുകൾ ആക്രമിച്ചിരുന്നു. ഫാൻസുകാരുടെ പ്രതീക്ഷക്കൊത്ത് ഉയരാത്തതാണ് ഇതിന് കാരണമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും അതല്ല കാരണം എന്നാണ് ശ്രീകുമാർ മേനോന്റെ അഭിപ്രായം.

സിനിമക്കെതിരെയും തനിക്കെതിരെയും നടക്കുന്നത് സൈബർ അക്രമണമാണെന്നാണ് ശ്രീകുളുർ മേനോൻ പറയുന്നത്. ഇതിനെതിരെ അദ്ദേഹം പ്രതികരിക്കുകയും ചെയ്‌തു. സിനിമക്കെതിരെയും തനിക്കെതിരെയും നടക്കുന്ന ക്രമണത്തിന് കാരണം മഞ്‌ജു വാര്യരെ താൻ സഹായിച്ചു എന്നതാണെന്നാണ് ശ്രീകുളുർ മേനോൻ പറയുന്നത്.

എനിക്കെതിരെ വ്യക്തിപരമായ അജണ്ടയാണ് ചിലര്‍ക്കുള്ളതെന്നും ആക്രമിക്കുന്നത് ഫാന്‍സുകാരല്ല, കൂലിയെഴുത്തുകാരാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതേസമയം ഒടിയന്‍ ചിത്രം മോശമെന്ന് മോഹന്‍ലാല്‍ പറഞ്ഞാല്‍ പണി നിര്‍ത്തുമെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു. എന്നാൽ ഇപ്പോൾ കുടുംബ അപ്രേക്ഷകർ ഏറ്റെടുത്ത ചിത്രത്തിന് ഗംഭീര റിപോർട്ടുകൾ ലഭിക്കുന്നുണ്ട്.

Shrikumar Menon about cyber attacks

Abhishek G S :