വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമ ഷൂട്ടിംഗ് വേണ്ട; ഹൈക്കോടതി

വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമ ഷൂട്ടിംഗ് നിരോധിച്ച് ഹൈക്കോടതി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനാണ് കേരളാ ഹൈക്കോടതി സിനിമാ ഷൂട്ടിംഗ് വിലക്കിക്കൊണ്ട് നിര്‍ദ്ദേശം നല്‍കിയത്.

ക്ഷേത്ര മൈതാനത്ത് ഷൂട്ടിംഗിന് അനുമതി നല്‍കിയാല്‍ വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടാകുമെന്നും വിശ്വാസികള്‍ക്ക് ക്ഷേത്രത്തിലേക്ക് പോകാന്‍ നിയന്ത്രണം വരുമെന്നും കോടതി ചൂണ്ടിക്കാട്ടി.

ബൗണ്‍സേഴ്‌സ് അടക്കം വിശ്വാസികളെ നിയന്ത്രിക്കുന്ന സ്ഥിതി ഉണ്ടാകുമെന്നും കോടതി വിലയിരുത്തി. വടക്കുംനാഥ ക്ഷേത്ര വിശ്വാസികള്‍ക്ക് നിയന്ത്രണം ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മൈതാനത്ത് അനുമതി നല്‍കരുതെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.

Vijayasree Vijayasree :