മകളെ സ്‌കൂളില്‍ കൊണ്ടുപോയാല്‍ എല്ലാവരും കളിയാക്കുമോ എന്നൊരു പേടി എനിക്കുണ്ടായിരുന്നു; ശോഭന

മലയാളികളുടെ പ്രിയ നടിയാണ് ശോഭന. മികച്ച നര്‍ത്തകി കൂടിയായ ശോഭന അഭിനയത്തേക്കാള്‍ കൂടുതല്‍ നൃത്തത്തിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് ശോഭന. 1980ല്‍ തമിഴ് സിനിമയിലൂടെയാണ് ശോഭന സിനിമാരംഗത്തെത്തിയത്. തന്റെ മികച്ച അഭിനയ പ്രകടനത്തിന് മൂന്ന് തവണ ദേശീയ പുരസ്‌കാരവും, പത്മശ്രീ പുരസ്‌കാരവും ശോഭന നേടിയെടുത്തു.

അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത നടി പിന്നീട് വരനെ ആവശ്യം ഉണ്ട് എന്ന ചിത്രത്തിലൂടെ തിരിച്ചുവന്നു. ഇതിന് പിന്നാലെ തന്റെ വിശേഷം പങ്കുവെച്ചും ശോഭന എത്താറുണ്ട്. മകളെക്കുറിച്ച് മുമ്പൊരിക്കല്‍ ശോഭന പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.

ആര്‍ട്ടിസ്റ്റായി ജീവിതം കിട്ടിയതില്‍ വളരെ ഹാപ്പിയാണെന്ന് പറഞ്ഞ നടി, സ്‌കൂളില്‍ പോകുന്ന സമയത്ത് തന്നെ ഒരു അണ്‍ റെസ്റ്റ് എനിക്കുണ്ടായിരുന്നുവെന്ന് പറഞ്ഞു. ആ സമയത്ത് പിള്ളേര് കളിയാക്കും. ഇപ്പോള്‍ എന്റെ മകള്‍ എപ്പോഴും പാടിക്കൊണ്ടും ആടിക്കൊണ്ടുമിരിക്കും. നല്ല ശ്രുതിയാണ്. സ്‌കൂളില്‍ കൊണ്ടുപോയാല്‍ എല്ലാവരും കളിയാക്കുമോ എന്നൊരു പേടി എനിക്കുണ്ടായിരുന്നുവെന്ന് ശോഭന പറഞ്ഞിരുന്നു.

സ്‌കൂള്‍ ജീവിതത്തില്‍ ഞാനൊരു മിസ് ഫിറ്റായിരുന്നു. കാരണം കലാകാരിയെന്നത് ഒരു ആഘോഷമാണ്. പ്രോഗ്രാം എന്നാല്‍ ഒരു സെലിബ്രേഷനാണ് എനിക്ക്. സിനിമകളും അങ്ങനെയാണ്. ജീവിതം തിരിച്ച് കിട്ടുകയാണെങ്കില്‍ ഇത് തന്നെ തെരഞ്ഞെടുക്കണം നടി പറഞ്ഞു. മകളുടെ വിചാരം അവള്‍ വലിയ ഡാന്‍സറാണെന്നാണ്. ഞാനാണ് അവളുടെ കൃഷ്ണനും രാധയുമെല്ലാം. മകള്‍ നൃത്തത്തില്‍ അരങ്ങേറ്റം നടത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും ശോഭന പറഞ്ഞിരുന്നു.

Vijayasree Vijayasree :