മമ്മൂട്ടി അകലം പാലിച്ചു മോഹൻലാൽ അങ്ങനെ അല്ല.. വർഷങ്ങൾക്ക് ശേഷം ശോഭനയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഗ്രേസും അഭിനയശേഷിയും ഒരു പോലെ ഒത്തിണങ്ങിയ മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രിയാണ് ശോഭന. മുപ്പത്തിയഞ്ചിലധികം വർഷമായി സിനിമയിലും നൃത്ത രംഗത്തും നിറഞ്ഞുനിൽക്കുകയാണ് താരം. സൂപ്പർതാരങ്ങളടക്കമുള്ള പ്രശസ്ത നടൻമാർക്കൊപ്പമെല്ലാം നായികയായി തിളങ്ങിയ ശോഭന അപ്രതീക്ഷിതമായിട്ടാണ് സിനിമയിൽ നിന്നും ബ്രേക്ക് എടുത്തത്. സിനിമയിൽ ഇല്ല എങ്കിലും തന്റെ ഡാൻസ് അക്കാഡമിക്കും ദത്തുപുത്രിക്കുമൊപ്പം ശോഭന സമയം ചിലവിട്ടതെല്ലാം വാർത്തകളിൽ നിറയുന്നുണ്ടായിരുന്നു. ആരാധകർക്ക് അധികം മുഖം കൊടുക്കാനിഷ്ടമല്ലാത്ത ശോഭനയുടെ ഫേസ്ബുക്ക് ലൈവ് ആരാധകരെ ആവേശം കൊള്ളിച്ചിരുന്നു

നൃത്തത്തെക്കുറിച്ചും സിനിമയെക്കുറിച്ചും ഒരുപാട് സംസാരിച്ച ശോഭന ആരാധകരുടെ ചോദ്യങ്ങൾക്കെല്ലാം ഒരു മണിക്കൂർ നീണ്ടു നിന്ന വിഡിയോയിൽ മറുപടി പറയുകയായിരുന്നു. സിനിമ ഒരുപാട് പോസിറ്റിവിറ്റി തരുന്ന ഒന്നാണ്. ഒരുപാട് ആരാധകരും അവരുടെ സ്നേഹവും എല്ലാം ചേർന്ന് നമുക്ക് ഒരുപാട് കംഫർട്ട്നെസ്സ് സിനിമ നൽകും. അത്രയും കംഫർട്ട് ആയാൽ ശരിയാവില്ല എന്നു തോന്നിയതു കൊണ്ടാണ് സിനിമ വിട്ടതെന്ന് ശോഭന പറയുന്നു. മറക്കാനാകാത്ത സിനിമകളെ കുറിച്ച് ചോദിച്ചപ്പോൾ ഇന്നലെ, ഏപ്രിൽ 18, മണിച്ചിത്രത്താഴ്, തേൻമാവിൻ കൊമ്പത്ത് തുടങ്ങി ചില സിനിമകളുടെ പേരെടുത്ത് താരം പറയുകയുണ്ടായി.

മാനസികമായി ഏറെ വെല്ലുവിളി തന്നതായിരുന്നു മണിച്ചിത്രത്താഴിൽ അഭിനിയിക്കുന്നതെങ്കിൽ തേൻമാവിൻ കൊമ്പത്ത് താൻ ഏറ്റവുമധികം ആസ്വദിച്ച് ചെയ്ത സിനിമയാണെന്ന് താരം പറഞ്ഞു. മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പമുള്ള അനുഭവങ്ങളും ശോഭന വിഡിയോയിൽ വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. മമ്മൂക്ക എപ്പോഴും സീനിയർ എന്നുള്ള അകലം പാലിക്കുന്ന ആളാണെന്നും എന്നാൽ വളരെ നല്ല നടനും മനുഷ്യനും ആണെന്ന് ശോഭന പറഞ്ഞു. മോഹൻലാലും താനും അടുത്ത സുഹൃത്തുക്കളാണെന്നും സിനിമയിലെ 80 കളുടെ ഗ്രൂപ്പിൽ തങ്ങൾ അംഗങ്ങളാണെന്നും അതിലൂടെ നിരന്തരം ബന്ധപ്പെടാറുണ്ടെന്നും താരം വെളിപ്പെടുത്തി. മോഹൻലാലിനൊപ്പമുള്ള അടുത്ത സിനിമ എന്നാണെന്ന ചോദ്യത്തിന് തനിക്ക് സമ്മതമാണെന്നും അത് അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്നും ശോഭന പറഞ്ഞു.

ആറു വർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം ശോഭന മലയാള സിനിമയിൽ വീണ്ടും തിരിച്ചെത്തുകയും ചെയിതു . സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് ശോഭനയുടെ തിരിച്ചുവരവ്. സുരേഷ് ഗോപിക്ക് ഒപ്പമാണ് ശോഭന അഭിനയിച്ചത്. സുരേഷ് ഗോപിയും ശോഭനയും ഏറെ വർഷങ്ങൾക്കുശേഷം ഒന്നിക്കുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 2005 ൽ പുറത്തിറങ്ങിയ മകൾക്ക് എന്ന സിനിമയിലാണ് ഇരുവരും ഒരുമിച്ചെത്തിയത്. മണിച്ചിത്രത്താഴ്, സിന്ദൂരരേഖ, ഇന്നലെ, കമ്മീഷണർ തുടങ്ങി നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ചിട്ടുണ്ട്. 2016 ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര സിനിമയിലാണ് ശോഭന അവസാനമായി അഭിനയിച്ചത്.

Noora T Noora T :