എല്ലാ കാര്യത്തിലും ഒപ്പം നിന്ന പ്രിയ സുഹൃത്തിനും പ്രായം കൊണ്ട് എന്റെ ചേട്ടനുമായ ശ്രീനിക്ക് പിറന്നാളാശംസകൾ !!!

മലയാളം റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ സെറ്റില്‍ വച്ചാണ് പേളിയും ശ്രീനിഷും പ്രണയത്തിലാകുന്നത്. ബിഗ് ബോസ് സെറ്റില്‍ വച്ച് പരസ്പരം പ്രണയം തുറന്നു പറഞ്ഞ ഇവര്‍ എന്നു വിവാഹിതരാകുമെന്ന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍.റിയാലിറ്റി ഷോ സെറ്റിലും അതിനു ശേഷവും ഏറെ ആഘോഷിക്കപ്പെട്ട പ്രണയമായിരുന്നു ഇരുവരുടെയും. പ്രണയം സത്യമാണോ എന്നും സംശയങ്ങളും ഗോസിപ്പുകളും പ്രചരിച്ചിരുന്നു. അവരെയൊക്കെ ഞെട്ടിച്ച് കൊണ്ടാണ് താരങ്ങൾ വിവാഹിതരായത്. അതേസമയം ഇപ്പോഴിയാത്ത എന്റെ എല്ലാ കാര്യത്തിലും ഒപ്പം നിന്ന പ്രിയ സുഹൃത്തിനും പ്രായം കൊണ്ട് എന്റെ ചേട്ടനുമായ ശ്രീനിക്ക് പിറന്നാളാശംസയെന്നായിരുന്നു ഷിയാസിന്റെ കുറിപ്പ്.

ഷിയാസിന്റെ കുറിപ്പിന് നന്ദി അറിയിച്ച്‌ ശ്രീനിയും എത്തിയിട്ടുണ്ട്. പ്രായത്തെക്കുറിച്ച്‌ പറയേണ്ടിയിരുന്നില്ലെന്നായിരുന്നു ആരാധകരുടെ കമന്റ. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ ഷിയാസിന്റെ പോസ്റ്റ് വൈറലായി മാറിയിട്ടുണ്ട്. പേളിഷ് പ്രണയത്തിന് തുടക്കം മുതല്‍ത്തന്നെ പിന്തുണ പ്രഖ്യാപിച്ചവരിലൊരാള്‍ കൂടിയാണ് ഈ താരം. ഇവരുടെ വിവാഹത്തില്‍ പങ്കെടുക്കാനായി താനെത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് അടുത്തിടെയായിരുന്നു പേളിയും സ്രീനിയും വിവാഹിതരായത്. കുഞ്ഞളിയനായി ഷിയാസ് വിവാഹത്തില്‍ നിറഞ്ഞുനിന്നിരുന്നു. പേളി തന്റെ സഹോദരിയാണെന്നും അങ്ങനെ വരുമ്ബോള്‍ താന്‍ ശ്രീനിയുടെ കുഞ്ഞളിയനാണെന്നെും പറഞ്ഞായിരുന്നു ഷിയാസിന്റെ നടപ്പ്. പതിവ് പോലെ തന്നെ വിവാഹത്തിന് ശേഷവും ഇവര്‍ക്കിടയിലായിരുന്നു ഷിയാസ് ഇരുന്നത്. ഇപ്പോഴിതാ ശ്രീനിക്ക് പിറന്നാളാശംസ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് ഷിയാസ്. നക്ഷത്രപ്രകാരമുള്ള പിറന്നാളാണ് മെയ് 21ന് എന്നും ഷിയാസ് കുറിച്ചിട്ടുണ്ട്. ജൂണ്‍ 2നല്ലേ ശ്രീനിയുടെ പിറന്നാളെന്ന സംശയവുമായി ആരാധകരും എത്തിയിരുന്നു.

shiyas wish sreenish birthday

HariPriya PB :