ഏറെ കാഴ്ചക്കാരുള്ള ബിഗ് ബോസ് ഒടിടി 3 റിയാലിറ്റി ഷോയ്ക്കെതിരെ പരാതി. ജിയോ സിനിമയിൽ സ്ട്രീം ചെയ്യുന്ന പരിപാടിയ്ക്കെതിരെ ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗമാണ് രംഗത്തെത്തിയിരിക്കുന്നത്. ഷോയിലൂടെ പരസ്യമായി അ ശ്ലീലം കാണിക്കുന്നുവെന്നും ഷോ ഉടൻ നിർത്തിവെക്കുകയും പരിപാടിയുടെ അണിയറപ്രവർത്തകർക്കെതിരെ ഉടനടി നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ശിവസേന എംഎൽഎ മനീഷ കയാണ്ഡെയാണ് പരാതിക്കാരി. മുംബൈ പോലീസിൽ ആണ്പരാതി നൽകിയിരിക്കുന്നത്.
ബിഗ് ബോസ് 3 ഒരു റിയാലിറ്റി ഷോയാണ്. ഷൂട്ടിംഗ് നടക്കുകയാണ്. ഷോയിൽ അ ശ്ലീലതയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഷോ അ ശ്ലീലതയുടെ എല്ലാ പരിധികളും മറികടന്നിരിക്കുന്നു. അതിനാൽ തന്നെ ഞങ്ങൾ മുംബൈ പൊലീസിനോട് നടപടിയെടുക്കാൻ അഭ്യർത്ഥിക്കുകയായിരുന്നു.
തുടർന്ന് അവർക്ക് പരാതി നൽകുകയും ആയിരുന്നു. റിയാലിറ്റി ഷോകളുടെ പേരിലുള്ള ഈ അ ശ്ലീലം പരസ്യമായി കാണിക്കുന്നത് എത്രത്തോളം ശരിയാണ്. അത് യുവമനസ്സുകളെ എങ്ങനെ സ്വാധീനിക്കും എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടോയെന്നും മനീഷ കയാണ്ഡെ ചോദിക്കുന്നു.
കുട്ടികൾ പോലും കാണുന്ന ഷോയാണിത്. ഇത്തരം രംഗങ്ങൾ അവരെ സ്വാധീനിക്കും. ബിഗ് ബോസ് ഇനി ഒരു ഫാമിലി ഷോ അല്ല. അർമാൻ മാലിക്കും കൃതിക മാലിക്കും എല്ലാ പരിധികളും ലംഘിച്ചു. മത്സരാർത്ഥികളെയും ഷോയുടെ സിഇഒയെയും അ റസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്
മത്സരാർത്ഥികളായ കൃതിക മാലിക്കിൻറെയും അർമാൻ മാലിക്കിൻറെയും കി ടപ്പറ രംഗങ്ങൾ കാണിച്ചുവെന്നും ഒടിടി ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള നിയമത്തിനായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനെ സമീപിക്കാനുള്ള പദ്ധതിയുണ്ടെന്നും ശിവസേന എംഎൽഎ പറഞ്ഞു. ജൂലൈ 18ന് സംപ്രേഷണം ചെയ്ത എപ്പിസോഡ് ആണ് വിവാദങ്ങൾക്ക് കാരണമായത്.
ബിഗ് ബോസ് ഒടിടി മൂന്നിലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന മത്സരാർത്ഥികളിൽ ഒരാളാണ് യൂട്യൂബർ അർമാൻ മാലിക്. ഭാര്യമാരായ പായലിനും കൃതികയ്ക്കുമൊപ്പം ബിഗ് ബോസിൽ മത്സരിക്കാൻ എത്തിയ അർമാൻ ആദ്യം മുതൽ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ദശലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്സുള്ള യൂട്യൂബർമാരിൽ ഒരാളാണ് അർമാൻ.
ഷോയിൽ, അർമാൻ മാലിക്കിനോട് ആസ്തിയെക്കുറിച്ച് ചോദിച്ചപ്പോൾ ഏതാണ്ട് 200 കോടിയ്ക്ക് അടുത്തുവരുമെന്നാണ് അർമാൻ വെളിപ്പെടുത്തിയത്. യൂട്യൂബിലൂടെ വെറും 2.5 വർഷം കൊണ്ടാണ് ഇതിന്റെ നല്ലൊരു പങ്കും സമ്പാദിച്ചതെന്നും അർമാൻ കൂട്ടിച്ചേർത്തു. രണ്ടര വർഷത്തെ യൂട്യൂബ് യാത്ര കൊണ്ട് അതിസമ്പന്നനായി മാറുകയായിരുന്നു അർമാൻ. വളരെ ആഡംബരപൂർണ്ണമായ ജീവിതമാണ് അർമാൻ നയിക്കുന്നത്.