നടന്‍ ഷൈന്‍ ടോം ചാക്കോയുടെ എല്ലാ അഭിമുഖങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. സംസാര ശൈലികൊണ്ടും ശരീരഭാഷ കൊണ്ടും ട്രോളന്‍മാര്‍ക്കുള്ള എല്ലാ കണ്ടന്റും താരം കൊടുക്കാറുണ്ട്. നായകനാകാനും സഹനടനാകാനും വില്ലനാകാനും കെൽപ്പുള്ള അഭിനേതാവാണ് ഷൈൻ ടോം ചാക്കോ. ഷൈൻ ഇല്ലാത്ത മലയാള സിനിമകൾ കുറവാണ്. കുറുപ്പ് അടക്കമുള്ള സിനിമകളിൽ തിളങ്ങിയശേഷമാണ് ഷൈനിന് തെലുങ്കിൽ നിന്ന് അടക്കം അവസരങ്ങൾ വന്ന് തുടങ്ങിയത്. താരത്തിന്റെ സിനിമകളെക്കാൾ താൽപര്യത്തോടെ ആരാധകർ കാണാറുള്ളത് അദ്ദേഹത്തിന്റെ അഭിമുഖങ്ങളാണ്.
ഡിപ്ലോമാറ്റിക്ക് അല്ലാതെ സംസാരിക്കുന്ന നടനാണ് ഷൈൻ എന്നാണ് അദ്ദേഹത്തിന്റെ അഭിമുഖങ്ങളെ കുറിച്ച് പ്രേക്ഷകർ പറയാറുള്ളത്. ഇമേജ് പോകുമെന്ന് ഭയന്നോ കല്ലേറ് ഭയന്നോ ഷൈൻ അഭിപ്രായങ്ങൾ പറയാതിരിക്കാറില്ല.അടുത്തിടെ നടൻ വിനായകന്റെ വിഷയത്തിൽ ഷൈൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടിയിരുന്നു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അപമാനിക്കുന്ന തരത്തിലായിരുന്നു വിനായകന്റെ വീഡിയോ. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി പേർ വിനായകൻ വിഷയത്തിൽ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തോട് മാപ്പ് ചോദിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.
എന്നാൽ വിഷയത്തിൽ ഷൈൻ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു… ഉമ്മൻചാണ്ടി ജീവിച്ചിരുന്നപ്പോൾ സമാധാനം കൊടുക്കാത്ത മാധ്യമങ്ങൾക്കെതിരെ കുറ്റമില്ലെന്നും മരണശേഷം ഉമ്മൻ ചാണ്ടിയോട് ആരും മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്നുമാണ് ഷൈൻ ടോം ചാക്കോ പ്രതികരിച്ചത്. കുറുക്കനാണ് ഷൈനിന്റെ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ.
വിനീത് ശ്രീനിവാസൻ, ശ്രീനിവാസൻ എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് തിരക്കിലാണ് ഷൈൻ. ഇപ്പോഴിതാ ഇന്ത്യൻ സിനിമാ ഗാലറിക്ക് നൽകിയ അഭിമുഖത്തിൽ പ്രണയത്തെ കുറിച്ച് ഷൈൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
വളരെ വർഷങ്ങൾക്ക് മുമ്പ് ഷൈനിന്റെ വിവാഹം കഴിഞ്ഞിരുന്നു. എന്നാൽ ഒത്തുപോകാൻ കഴിയാത്തതിനാൽ കുഞ്ഞ് പിറന്നശേഷം ഇരുവരും പിരിയുകയായിരുന്നു. ‘ആകെ ഒരു പ്രാവശ്യമാണ് പ്രണയത്തിലായത്. കല്യാണത്തിന് ശേഷം. അത് വളരെ കോംപ്ലിക്കേറ്റഡായിരുന്നു കുറച്ച്. എനിക്ക് റിലേഷനായി മുന്നോട്ട് കൊണ്ടുപോകാൻ അറിയില്ല.’
‘അതുകൊണ്ട് ഒക്കെ തന്നെ പാട്നറും കുറച്ച് ബുദ്ധിമുട്ടി. ഞാനും ബുദ്ധിമുട്ടി… ചുറ്റുപാടും ഉള്ളവരും ബുദ്ധിമുട്ടിയെന്നും’, ഷൈൻ പറഞ്ഞു. ഷൈനിന്റെ മുൻ ഭാര്യയ്ക്ക് ഒപ്പമാണ് ഇപ്പോൾ കുഞ്ഞ് വളരുന്നത്. കുറുപ്പ് സിനിമയിൽ ഭാസിപിള്ള എന്ന കഥാപാത്രത്തെയായിരുന്നു ഷൈൻ അവരിപ്പിച്ചത്.
കുറുപ്പ് ഇൻഷുറൻസ് തട്ടാൻ ചീറ്റിങ് നടത്തിയതിനാൽ കുറുപ്പ് എന്ന് കേൾക്കുമ്പോൾ നെഗറ്റിവിറ്റിയാണ് തോന്നുന്നതെന്ന് അവതാരക പറഞ്ഞപ്പോൾ വളരെ രസകരമായിട്ടാണ് ഷൈൻ മറുപടി നൽകിയത്. ‘ഇൻഷുറൻസുകാർ ചെയ്യുന്നത് എന്താണെന്ന് നോക്കൂ… അവർ ആളുകൾക്ക് ഓപ്ഷൻസ് മുന്നോട്ട് വെച്ച് കൊടുക്കുകയാണ്.’
‘ഇങ്ങനെ ചത്തുപോയാൽ… അങ്ങനെ ചത്തുപോയാൽ ഇത്ര കാശ് കിട്ടും എന്നൊക്കെ പറയുന്നില്ലേ… അങ്ങനെ വരുമ്പോൾ സ്വാഭാവികമായി ഒരു ചിന്ത വരാമല്ലോ. അതുകൊണ്ട് അങ്ങനൊരു ചിന്ത ആളുകളിലേക്ക് ഇടുന്നത് ശരിയാണോ.’പൈസയോടുള്ള അമിത ആർത്തികൊണ്ടാണ് ആളുകളിലേക്ക് ഇത്തരത്തിലുള്ള ചിന്ത വരുന്നത്. അത്തരം ചിന്ത ആളുകളിൽ ഉണ്ടാക്കുന്നതാരാണെന്ന് കൂടി ചിന്തിക്കണം. കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നതാണോ കുറ്റം ചെയ്യുന്നതാണോ ഏറ്റവും വലിയ തെറ്റെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത്തരത്തിലുള്ള കാര്യങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് വരുന്നത് എങ്ങനെയാണെന്ന് കൂടി നോക്കണം. ഇൻഷുറൻസിന് ഗുണവും ദോഷങ്ങളുമുണ്ടെന്നാണ്’, മറുപടിയായി ഷൈൻ പറഞ്ഞത്.