ഇത്തിരി തുടുത്തവരെ നോക്കി, എപ്പോഴും ചോദിക്കുന്ന ചോദ്യം. ഫറ ശിബിലയുടെ ഫെയിസ് ബുക്ക് പോസ്റ്റ്‌ വൈറലാവുന്നു.

ഇരുപതു കിലോ ആണ് കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയിലെ കഥാപാത്രത്തിന്  വേണ്ടി സിബ്ല കൂട്ടിയത് . അറുപത്തി അഞ്ചു കിലോ ഭാരം ഉണ്ടായിരുന്ന സിബ്ല എൺപത്തി അഞ്ചു കിലോയിൽ ശരീര ഭാരം എത്തിച്ച ശേഷമാണു കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തില്‍ അഭിനയിക്കാനായി വന്നത് .

ഒടുവിൽ ചിത്രത്തിന്‍റെ ഷൂട്ടിംങ്ങിനു ശേഷം മൂന്നു മാസം കൊണ്ട് ശരീര ഭാരം പതിനഞ്ചു കിലോയോളം കുറച്ചു. സിനിമയിലെ ആദ്യ ഗാനം പുറത്തു വന്നപ്പോൾ സിബ്ല തന്‍റെ ഫേസ്ബുക് പ്രൊഫൈലിൽ എഴുതിയ പോസ്റ്റ്‌ ശ്രദ്ധയാകര്‍ഷിക്കുകയാണ്.
“തടി കുറച്ചു കൂടുതലല്ലേ? നമ്മൾ നമ്മോട്‌ തന്നെ പല തവണ ചോദിച്ച ചോദ്യം. ഇത്തിരി തുടുത്തവരെ നോക്കി, എപ്പോഴും ചോദിക്കുന്ന ചോദ്യം. കല്യാണപ്പെണ്ണിനേയും ചെക്കനേയും കാണുമ്പോ ”ചെക്കൻ നല്ലതാ, പെണ്ണ് പോരാ” പെണ്ണ് എന്ത് സുന്ദരിയാ, ചെക്കൻ എലുമ്പന്‍” പെണ്ണിനെ കണ്ടാൽ ചെക്കന്റെ അമ്മയാണെന്ന് തോന്നും” ഇങ്ങനെ അഭിപ്രായ പ്രകടനം നടത്തുന്നവരാണ് നമ്മൾ. അവനവന്റെ ശരീരവും മനസ്സും, അവനവന്റെ ഇഷ്‌ടത്തിന്‌ പാകപ്പെടുത്തേണ്ടതാണെന്ന് നമ്മൾ തിരിച്ചറിയുകയേ ഇല്ലെന്നു തോന്നുന്നു. ആ തടി അവൾക്ക് ശാരീരികമായും ആരോഗ്യപരമായും യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ലെങ്കിലോ? അവളുടെ ആ അഴകളവുകളിൽ അവൾ അത്യധികം സംതൃപ്‌തയും സന്തുഷ്ടയുമാണെങ്കിലോ? അതവളെ, ഒന്നിലും അൽപം പോലും ചെറുതാക്കുന്നില്ലെന്ന് അവൾ വിശ്വസിക്കുന്നുണ്ടെങ്കിലോ? ഒരാണിന്റെ പ്രണയത്തിനു പൂർണ്ണമായും താനർഹയാണെന്ന് അവൾ അഹങ്കരിക്കുന്നുമുണ്ടെങ്കിലോ? ആ ശരീരവും മനസ്സും ഒരു പാട്ടിന്റെ താളത്തിനൊത്തു യാതൊരു സങ്കോചവുമില്ലാതെ ചുവടു വെക്കുമെങ്കിലോ?പിന്നല്ല.


ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് കക്ഷി അമ്മിണി പിള്ള. ആസിഫ് അലി വക്കീല്‍ വേഷത്തില്‍ എത്തുന്ന ചിത്രം എന്ന പ്രത്യേകതയും സിനിമക്ക് ഉണ്ട്. സാറ ഫിലിംസിന്‍റെ ബാനറില്‍ റിജു രാജന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ആദ്യമായാണ് ആസിഫ് അലി ഒരു വക്കീല്‍ വേഷത്തില്‍ എത്തുന്നത്‌. വിജയരാഘവന്‍, അഹമ്മദ് സിദ്ദിഖി, നിര്‍മല്‍ പാലാഴി, ബേസില്‍ ജോസഫ്, ശ്രീകാന്ത് മുരളി, ഹരീഷ് കണാരന്‍, മാമൂക്കോയ, സുധീഷ്, അശ്വതി മനോഹര്‍, സരസ ബാലുശേരി, ഷിബില തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങള്‍. കക്ഷി അമ്മിണിപ്പിള്ളയുടെ തിരക്കഥയൊരുക്കുന്നത് സനിലെഷ് ശിവന്‍ ആണ്.

Shibila about her bubbly body..

Noora T Noora T :