ഷിയാസ് കരീം വിവാഹിതനാവുന്നു; ആ ചിത്രങ്ങൾ പുറത്ത്!!

സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലാണ് ഷിയാസിനെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത്.

സ്റ്റാര്‍ മാജിക്കിലെ സ്ഥിരം താരങ്ങളിലൊരാളുമാണ് ഷിയാസ്. ചുരുങ്ങിയ സമയം കൊണ്ടാണ് സ്വന്തം പ്രയത്നത്തിലൂടെ ഷിയാസ് തന്റെ സ്ഥാനം ലൈം ലൈറ്റിൽ ഉറപ്പിച്ചത്. ആരുടേയും പിന്തുണയില്ലാതെ മോഡലിങ് രംഗത്തേക്ക് എത്തിയ പെരുമ്പാവൂരുകാരൻ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഇപ്പോൾ നിറഞ്ഞ് നിൽക്കുകയാണ്.

ബിഗ് ബോസിന് ശേഷം ഒട്ടനവധി ആരാധകരും ഷിയാസിനുണ്ട്. മുമ്പ് ഷിയാസ് വിവാഹിതനാവാന്‍ ഒരുങ്ങിയതാണ്. വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ ആ ബന്ധം അവസാനം നടന്നില്ല.

ഇപ്പോഴിതാ തന്റെ ആരാധകരെ പോലും ഞെട്ടിച്ച് കൊണ്ട് താന്‍ വിവാഹിതനാവാന്‍ പോവുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഷിയാസ്. പ്രതിശ്രുത വധുവിനോടൊത്തുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് ഷിയാസ് കരീം എത്തിയത്.

ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ സേവ് ദി ഡേറ്റ് ചിത്രങ്ങളുമായിട്ടാണ് ഷിയാസ് എത്തിയിരിക്കുന്നത്. ഭാര്യയാകാന്‍ പോകുന്ന കുട്ടിയെ പ്രണയാതുരമായ രീതിയില്‍ ചേര്‍ത്ത് പിടിച്ചുള്ള റൊമാന്റിക് ചിത്രമാണ് ഷിയാസ് പങ്കുവെച്ചത്.

വിവാഹം നവംബര്‍ 25 ന് നടക്കും എന്ന് മാത്രമാണ് ചിത്രത്തിലുള്ളത്. എന്നാല്‍ പെണ്‍കുട്ടിയുടെ പേരോ മറ്റ് വിവരങ്ങളോ താരം സൂചിപ്പിച്ചിട്ടില്ല. ഇതിന് താഴെ ചിലര്‍ വലിയ വിമര്‍ശനങ്ങളുമായിട്ടും എത്തിയിരുന്നു.

‘ഒര്‍ജിനല്‍ വെഡ്ഡിങ് ഷൂട്ട് തന്നെയാണോ? എങ്കില്‍ ആ ഡ്രസ്സിന്റെ ഇറക്കം കുറച്ച് കൂടി കൂട്ടാമായിരുന്നു’ എന്നാണ് ഒരാളുടെ കമന്റ്. നവംബര്‍ ഇരുപത്തിയഞ്ചിന് വിവാഹം ഉണ്ടാവുമെന്ന് അനുക്കുട്ടി പറഞ്ഞത് ഷിയാസിക്കയുടെ വിവാഹമായിരുന്നല്ലേ… എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.

കുറച്ച് നാളുകൾക്ക് മുമ്പ് ഷിയാസ് ഒരു വിവാദത്തിൽ കുടുങ്ങിയിരുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന കേസ് ഒരു സ്ത്രീ നൽകിയതാണ് വിവാദത്തിന് കാരണമായത്. ജിമ്മിൽ പരിശീലകയായ പടന്ന സ്വദേശിനിയായിരുന്നു ഷിയാസിനെതിരെ രം​ഗത്ത് എത്തിയത്.

വിവാദവും കേസും നടക്കുന്ന സമയത്തായിരുന്നു ഷിയാസിന്റെ വിവാഹനിശ്ചയവും നടന്നത്. രഹ്ന എന്ന പെൺകുട്ടിയുമായിട്ടായിരുന്നു വിവാഹനിശ്ചയം നടന്നത്. എന്നാല്‍ ഈ ബന്ധം നടക്കാതെ പോവുകയായിരുന്നു.

Athira A :