കാസ്റ്റ് ചെയ്യണമോ വേണ്ടയോ എന്ന് തീരുമാനിക്കുള്ള പവർ എനിക്കാണ്,അപ്പോൾ ഞാൻ പറയുന്നത് പോലെ നിൽക്കണം എന്ന് പറയുന്നവരുണ്ട് ; ഷെമി പറയുന്നു

കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് ഷെമി മാർട്ടിൻ. എയർ ഹോസ്റ്റസ് ആയിരുന്ന ഷെമി ആ ജോലി ഉപേക്ഷിച്ചാണ് അഭിനയത്തിലേക്ക് എത്തിയത്. സീരിയൽ രംഗത്ത് തിളങ്ങി നിന്ന കാലത്താണ് പ്രണയവും വിവാഹവും.


വൃന്ദാവനം എന്ന ജനപ്രിയ പരമ്പരയിലൂടെ കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഷെമി മാർട്ടിൻ. സ്വന്തം സുജാത, നന്ദനം തുടങ്ങിയ ഒരുപിടി പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഷെമിയെ ഇന്നും പ്രേക്ഷകർ ഓർക്കുന്നത് വൃന്ദാവനത്തിലെ ഓറഞ്ച് എന്ന കഥാപാത്രമായാണ്. വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിന്ന താരം ഇപ്പോൾ വീണ്ടും സജീവമായിട്ടുണ്ട്. മംഗല്യം എന്ന പരമ്പരയിലാണ് ഷെമി അഭിനയിക്കുന്നത്.

അവതാരക ആയിട്ടാണ് ഷെമി കരിയർ ആരംഭിക്കുന്നത്. തുടർന്നാണ് വൃന്ദാവനത്തിലേക്ക് എത്തുന്നത്. ഏകദേശം പത്ത് വർഷത്തോളമായി അഭിനയ രംഗത്ത് സജീവമാണെങ്കിലും അങ്ങനെ സിനിമകളിലൊന്നും ഷെമി അഭിനയിച്ചിട്ടില്ല. ഇപ്പോഴിതാ അതേക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് താരം. കാസ്റ്റിങ് കൗച്ചാണ്‌ സിനിമയിൽ നിന്നും തന്നെ പിന്നോട്ട് വലിച്ച ഘടകമെന്ന് ഷെമി പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.സിനിമയിൽ നിന്നും അവസരണങ്ങൾ വരുന്നുണ്ടോ എന്ന് ചോദിക്കുമ്പോൾ,

ഇതൊരു വിവാദമാകാൻ സാധ്യതയുണ്ട് എന്ന് പറഞ്ഞാണ് ഷെമി സംസാരിച്ചു തുടങ്ങിയത്. ‘സിനിമ ഇൻഡസ്ട്രിയെ കുറിച്ച് ഒരുപാട് മുൻധാരണകൾ എന്റെ മനസ്സിൽ കിടപ്പുണ്ട്. ബോളിവുഡിലടക്കം പറയപ്പെടുന്ന കാസ്റ്റിങ് കൗച്ച് പോലുള്ള കാര്യങ്ങൾ. ഇയാൾ അവിടെ എത്താൻ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ കാസ്റ്റ് ചെയ്യണമോ വേണ്ടയോ എന്ന് തീരുമാനിക്കുള്ള പവർ എനിക്കാണ്. അപ്പോൾ ഞാൻ പറയുന്നത് പോലെ നിൽക്കണം എന്ന് പറയുന്നവരുണ്ട്’,അതുമായി എനിക്ക് ഒരിക്കലും യോജിക്കാൻ കഴിയില്ല. എനിക്ക് സിനിമയിലെത്താൻ എത്രത്തോളം ആഗ്രഹമുണ്ടെങ്കിലും ഞാൻ ബ്രേക്ക് ചെയ്യാൻ ആഗ്രഹിക്കാത്ത ചില എത്തിക്സുകൾ എനിക്കുണ്ട്.

അതാണ് ഞാൻ മെയിൻ കാര്യം’, ഷെമി പറഞ്ഞു. സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ടെന്നാണോ പറയുന്നതെന്ന് അവതാരക ചോദിക്കുമ്പോൾ തനിക്ക് അനുഭവമുണ്ടെന്നും ഷെമി പറയുന്നു.

‘എനിക്ക് എക്‌സ്‌പീരിയൻസസ് ഉണ്ടായിട്ടുണ്ട്. ബേസ് ലെവലിൽ തന്നെ അങ്ങനെയൊരു അനുഭവം ഉണ്ടാകുമ്പോൾ ഞാൻ അത് കട്ടോഫ് ചെയ്യും. എനിക്ക് അതിനെ ഡീൽ ചെയ്യാൻ അറിയില്ല. ചിലർ അതിനെ തന്ത്രപൂർവ്വമൊക്കെ കൈകാര്യം ചെയ്യും. എന്നാൽ എനിക്ക് അത്രയും സ്‌ട്രെസ് ഡീൽ ചെയ്യാൻ വയ്യ. ചിലപ്പോൾ എനിക്ക് സിനിമയോട് അത്രയും ആഗ്രഹമില്ലാഞ്ഞിട്ടാകും. അല്ലെങ്കിൽ ഇനി എനിക്ക് സിനിമയിൽ എന്തെങ്കിലും ആകാൻ കഴിയും എന്ന തോന്നൽ ഇല്ലാത്തത് കൊണ്ടാകും’,’അങ്ങനെയൊരു സമയത്ത് ബിഗ് സ്‌ക്രീനിൽ ചെറിയ വേഷങ്ങൾ ചെയ്യുന്നതിനായി ഇതിനെയെല്ലാം അകറ്റി നിർത്താൻ ആ ഒരു സ്‌ട്രെസിലൂടെ പോകുന്നത് എനിക്ക് ഇഷ്ടമില്ല. അത് തന്നെയാണ് പ്രധാന കാരണം. അതുകൊണ്ട് തന്നെ ഞാൻ അടഞ്ഞു ഇരിക്കുകയാണ്. അതുകൊണ്ട് അധികം അവസരങ്ങൾ ഒന്നും എനിക്ക് വരുന്നില്ല. എങ്കിലും ചിലതൊക്കെ വരുന്നുണ്ട്. ഇപ്പോഴും ഒരു സിനിമയിൽ നിന്ന് ഓഫർ വന്നു നിൽക്കുന്നുണ്ട്’,


‘സിനിമയിൽ കഷ്ടപ്പെടാനൊക്കെ ഞാൻ തയ്യാറാണ്. പക്ഷെ എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നതോ എന്റെ എത്തിക്സിനെ ബ്രേക്ക് ചെയ്യുന്ന രീതിയിലോ ആയാൽ മാത്രമേ ഇത് നടക്കൂ എന്ന് പറയുന്നതിനോട് എനിക്ക് കഴിയില്ല. അത് ഞാൻ പറഞ്ഞു വച്ചിട്ടുണ്ട്’, ഷെമി മാർട്ടിൻ പറഞ്ഞു. അതേസമയം സീരിയൽ മേഖലയിൽ നിന്നും തനിക്ക് അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും തന്റെ അറിവിൽ അങ്ങനെ എന്തെങ്കിലും ഉള്ളതായി അറിയില്ലെന്നും ഷെമി വ്യക്തമാക്കി.

‘ഞാൻ വലിയ ഒരു പ്രൊഡക്ഷന്റെ കീഴിൽ ലീഡ് വേഷം ചെയ്താണ് തുടങ്ങിയത്. എന്റെയടുത്ത് മോശമായ രീതിയിൽ ആരും വന്നിട്ടില്ല. ആ സേഫ്റ്റി ഉണ്ട്. അതുകൊണ്ടാണ് ഞാൻ ഇപ്പോഴും സീരിയലിൽ തുടരുന്നത്. അതേസമയം സീരിയലിൽ ഇതൊന്നും ഇല്ല എന്ന് അടച്ചു പറയുന്നില്ല. ചിലർ പറഞ്ഞു കേട്ടിട്ടുണ്ട്. എനിക്ക് അത്തരം അനുഭവങ്ങളില്ല’, ഷെമി മാർട്ടിൻ പറഞ്ഞു.

AJILI ANNAJOHN :