ഒരാളും ഇനി എന്നെ കാണുമ്പോള്‍ ശോഭനയെ പോലുണ്ടെന്ന് പറയരുത്; വൈറലായി ശീതള്‍ ശ്യാമിന്റെ പോസ്റ്റ്

മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് ശോഭന. സോഷ്യല്‍ മീഡിയയില്‍ നടിയുടേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് ജനുവരി മൂന്നിന് നടന്ന ബിജെപിയുടെ സ്ത്രീ ശാക്തീകരണ സമ്മേളനത്തില്‍ പങ്കെടുത്തതിന് പിന്നാലെ ശോഭനയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

ഒരു പരിപാടിയില്‍ ഇത്രയധികം സ്ത്രീകള്‍ പങ്കെടുക്കുന്നത് ജീവിതത്തില്‍ ആദ്യമായിട്ടാണ് താന്‍ കാണുന്നതെന്ന് നടി വേദിയില്‍ പറഞ്ഞിരുന്നു. അതേസമയം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി.ഉഷ എം.പി, ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ കേരള താരം മിന്നുമണി, ഗായിക വൈക്കം വിജയലക്ഷ്മി, സംരംഭക ബീന കണ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ വനിതാ സംവരണ ബില്‍ നിശ്ചയദാര്‍ഢ്യത്തെ പ്രതിധ്വനിപ്പിക്കുന്നതാണെന്ന് ശോഭന ചടങ്ങില്‍ പറഞ്ഞു. പ്രധാനമന്ത്രി മോദിക്കൊപ്പം വേദി പങ്കിടാന്‍ അനുവദിച്ചതിന് സംഘാടകര്‍ക്ക് നന്ദി പറയുന്നതായും ശോഭന പ്രസംഗത്തില്‍ പറഞ്ഞിരുന്നു. അതേസമയം, നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയില്‍ പങ്കെടുത്തതിനെതിരെ നടിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി.

നവംബറില്‍ എല്‍ഡിഎഫ് നേതൃത്വത്തിലുള്ള പിണറായി സര്‍ക്കാരിന്റെ കേരളീയം പരിപാടിയില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ഹാസന്‍ എന്നിവര്‍ക്കൊപ്പം ശോഭന പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ശീതള്‍ ശ്യാമിന്റെ ഒരു പോസ്റ്റ് വൈറലാവുന്നത്.

ഒരാളും ഇനി എന്നെ കാണുമ്പോള്‍ ശോഭനയെ പോലുണ്ടെന്ന് പറയരുത് എന്നാണ് പോസ്റ്റ്. നിരവധി പേരാണ് ഇതിന് കമന്റുമായി എത്തിയിരിക്കുന്നത്. നിരവധി പേര്‍ ശീതളിന്റെ പോസ്റ്റിനെ പിന്തുണയ്ക്കുന്നുവെങ്കിലും നിരവധി പേര്‍ വിമര്‍ശനവുമായും ട്രോളുകളായും എത്തുന്നുണ്ട്. ഇതിനെല്ലാം തക്കതായ മറുപടിയും ശീതള്‍ നല്‍കുന്നുണ്ട്.

ഇത് ശീതളിന് പബ്ലിക്കായി പറയാനുള്ള ഒരു കോണ്‍ഫിഡന്‍സ് ആണ് എനിക്കിഷ്ടപ്പെട്ടത്… ഓരോ ആളുകള്‍ക്കും ഓരോരുത്തരെയും ഓരോ ഛായ തോന്നാം.. അത് ചിലപ്പോള്‍ അവരെപ്പോലെ സാദൃശ്യം ഉള്ളതുകൊണ്ടോ, പെരുമാറ്റം കൊണ്ടോ അങ്ങനെ പല കാരണങ്ങളുണ്ടായിരിക്കാം… എനിക്ക് ശീതളിന്റെ ഭംഗിയോടും ആറ്റിറ്റിയൂഡിനോടും ഇഷ്ടം തോന്നിയിട്ടുണ്ട്… ഒരുപാട് തവണ കണ്ടിട്ടുണ്ടെങ്കിലും ഒരു ഫംഗ്ഷനിലാണ് അടുത്ത് ഇടപഴകിയിട്ടുള്ളത്… അന്ന് ശീതളന്റെ പാട്ടിനോടും ഡാന്‍സിനോടും എനിക്ക് ഒരുപാട് ഇഷ്ടം തോന്നി… എത്രയോ പേര്‍ അതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നത് ഞാന്‍ കേട്ടിട്ടുണ്ട് … അന്നത്തെ ആ നൈറ്റ് ഫംഗ്ഷനില്‍ ശീതളായിരുന്നു ശ്രദ്ധ കേന്ദ്രം. ലവ് യൂ ടിയര്‍

ശീതള്‍ ശോഭനയെ പോലെ തന്നെ ഉണ്ട് ശോഭന ഇതറിഞ്ഞാ എന്ത് വിഷമം ആവും എന്തോ, സര്‍ക്കാസം ആയിരിക്കണേ ഭഗവാനെ, ഇടയ്‌ക്കൊന്ന് കണ്ണാടി നോക്കണം നിങ്ങള്‍ രാഷ്ട്രീയവും വ്യക്തി താല്പര്യങ്ങളും അവനവന്റെ ഇഷ്ടവും കാഴ്ചപ്പാടും ആണെന്ന് ബോധത്തോടെ ചിന്തിക്കൂ പിന്നെ പോസ്റ്റിനു റീച് ഉണ്ടാക്കാനാണോ നിങ്ങളെ കാണാന്‍ ശോഭനയെ പോലുണ്ടെന്ന് ആരാണ്ടോ പറഞ്ഞെന്നു പറയുന്നത് എന്നെല്ലാമാണ് കമന്റുകള്‍.

Vijayasree Vijayasree :