നായികയായി ഉയര്‍ന്നു വന്നിട്ടും നാല് സീനുകളില്‍ കൂടുതല്‍ നായകന്റെ ഒപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചില്ല; തുറന്ന് പറഞ്ഞ് ഷീല

മലയാള സിനിമയില്‍ ഒരുപാട് നടിമാര്‍ വന്നു പോകുമെങ്കിലും വളരെ ചുരുക്കം പേരാണ് സിനിമ രംഗത്ത് സ്ഥാനം ഉണ്ടാക്കിയെടുക്കുന്നത്.ഇപ്പോൾ ഇതാ ഷീലയുടെ തുറന്ന് പറച്ചിലുകള്‍ ഏറ്റെടുത്തിരിക്കുകയാണ്

കഴിവുള്ള നടിമാര്‍ പലരുമുണ്ടെങ്കിലും അവര്‍ക്കൊന്നും അര്‍ഹിച്ച പരിഗണന ലഭിക്കാറുമില്ല. മലയാള സിനിമയില്‍ കൂടി അഭിനയ രംഗത്തേക്ക് എത്തുകയും പിന്നീട് ലേഡി സൂപ്പര്‍ സ്റ്റാറായി മാറിയ നയന്‍താരയ്ക്ക് പോലും നായകന്മാര്‍ക്ക് ഒപ്പം ഒന്നോ രണ്ടോ സീനുകള്‍ മാത്രമേ ലഭിക്കാറുള്ളുവെന്നും ഷീല പറയുന്നു. ഇന്ന് സിനിമ ലോകത്തുള്ള നടിമാര്‍ എല്ലാം കഴിവുള്ളവരാണെന്നും എന്നാല്‍ താന്‍ അഭിനയിച്ച കാലഘട്ടത്തിലെ പോലെ നല്ല കഥാപാത്രങ്ങളെ ഇവര്‍ക്ക് ലഭിക്കുന്നില്ല.
നായികയായി ഉയര്‍ന്നു വന്നിട്ടും നയന്‍താരയ്ക്ക് പോലും നാല് സീനുകളില്‍ കൂടുതല്‍ നായകന്റെ ഒപ്പം അഭിനയിക്കാന്‍ അവസരം കിട്ടുന്നില്ല, കറിവേപ്പില പോലെയാണ് അവസ്ഥയെന്നും ഷീല പറയുന്നു, ഇപ്പോള്‍ എല്ലാവരും സീരിയലിന്റെ മുന്നിലാണ് സ്ത്രീകള്‍ ഒന്നും തിയേറ്ററില്‍ പോയി സിനിമകള്‍ കാണുന്നില്ല,

താനൊക്കെ അഭിനയിക്കുന്ന സമയത്ത് നായികമാര്‍ക്ക് വണ്ണം ആവിശ്യമായിരുന്നു ശരീര പുഷ്ടിക്കായി ആഹാരം നിര്‍ബന്ധമായിരുന്നു അതിനായി ഇഞ്ചക്ഷനും എടുക്കുമായിരുന്നു.

ഇന്ന് നടിമാര്‍ പട്ടണി കിടന്ന് വണ്ണം കുറയ്ക്കുമ്ബോള്‍ സങ്കടം തോന്നാറുണ്ടെന്ന് ഷീല പറയുന്നു. ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്നവര്‍ക്ക് വയര്‍ നിറയെ ആഹാരം കഴിക്കാന്‍ യോഗമില്ലന്നും ഷീല വിമര്‍ശിക്കുന്നു.

Noora T Noora T :