തെന്നിന്ത്യന്‍ സിനിമ നടി ഷീല കൗര്‍ വിവാഹിതയായി

പ്രശസ്ത തെന്നിന്ത്യന്‍ ഷീല കൗര്‍ വിവാഹിതയായി . സന്തോഷ് റെഡ്ഡിയാണ് വരൻ. ബുധനാഴ്ച ചെന്നൈയില്‍ വെച്ച് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഷീല തന്നെയാണ് വിവാഹിതയായിയെന്നുള്ള വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ബിസിനസുകാരനാണ് സന്തോഷ് റെഡ്ഡി.

ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരുന്നു. ഒരിക്കലും താരതമ്യം ചെയ്യാന്‍ പറ്റാത്ത സമയം. സന്തോഷം ഹൃദയത്തിന്റെ ആഴത്തില്‍ വരെ എത്തി. ഞങ്ങള്‍ തമ്മിലുള്ള പുതിയൊരു ദിവസം പുതിയൊരു ജീവിതവുമാണ്. എന്ന അടികുറിപ്പോട് കൂടി ഇരുവരും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചത്

പൂവേ ഉനക്കാഗെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഷീലയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. തെന്നിന്ത്യന്‍ നടിയാണെങ്കിലും മലയാളത്തിലും താരത്തിന് ആരാധകർ ഏറെയാണ്

അല്ലു അര്‍ജുന്‍ നായകനായിട്ടെത്തിയ പരഗു എന്ന ചിത്രത്തില്‍ നായികയായിട്ടെത്തി. പിന്നീട് ഈ ചിത്രം മലയാളത്തില്‍ കൃഷ്ണ എന്ന പേരില്‍ മൊഴി മാറ്റി എത്തിയിരുന്നു.

മലയാളത്തില്‍ മായബസാര്‍, താന്തോന്നി, മേക്കപ്പ്മാന്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു

sheela kowr

Noora T Noora T :