അർദ്ധനഗ്നയായി ഷോൺറോമി; ജീവകാരുണ്യ പ്രവർത്തങ്ങൾക്കായി ഫോട്ടോ ഷൂട്ട്

കമ്മട്ടിപ്പാടത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടി ഷോണ്‍ റോമിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാവുന്നു. അർദ്ധ നഗ്നായി ചായം പൂശിയ നിലയിലാണ് ഷോണ്‍ റോമി

പെയിന്റഡ് പ്രിൻസസ് പ്രോജക്ട് എന്ന ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് ഫോട്ടോഷൂട്ട് നടന്നത്. പെയിന്റഡ് പ്രോജക്ടിന്റെ വെബ്സൈറ്റിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ വിറ്റുകിട്ടുന്ന തുക നിർബന്ധിത ലൈംഗികവ്യാപാരത്തിൽപെട്ടവരുടെയും സെക്സ് ട്രാഫിക്കിൽപെട്ടവരുമായവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന പ്രോജ്വല ഇന്ത്യ പദ്ധതിക്കായി നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഷോണ്‍ റോമി മാത്രമല്ല. നിരവധി താരങ്ങളും ഇതിന്റെ ഭാഗമായിട്ടുണ്ട്.

കമ്മട്ടിപ്പാടത്തിൽ നാടൻ പെൺകുട്ടിയായിട്ടാണ് അഭിനയിച്ചത്. അതിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലും നാടന്‍ പെണ്‍കുട്ടിയുടെ വേഷത്തിലാണ് താരം എത്തിയത്

Shaun Romy Bold Photo shoot For Charity Viral Pictures……

Noora T Noora T :