ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് നടി സൊനാക്ഷി സിന്‍ഹ. ജൂണ്‍ 23ാം തീയതിയാണ് നടിയുടെയും സഹീര്‍ ഇഖ്ബാലിന്റെയും വിവാഹം. ഇതിനിടെ സൊനാക്ഷിയുടെ പിതാവ് ശത്രുഘ്‌നന്‍ സിന്‍ഹ വിവാഹത്തില്‍ പങ്കെടുത്തേക്കില്ലെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇതില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.
ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിന്‍ഹയുടെ പ്രതികരണം. പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിമാണ്. തന്റെ മകളെയോര്‍ത്ത് അഭിമാനം കൊള്ളുന്നുവെന്നും വിവാഹത്തില്‍ പങ്കെടുക്കുമെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. ഞാന്‍ എന്തിന് വിവാഹത്തിന് പോകാതിരിക്കണം.
ഇത്തരം വാര്‍ത്തകള്‍ പടച്ച് വിടുന്നവര്‍ ആദ്യം സ്വന്തം കാര്യം നോക്കണം. സൊനാക്ഷിയും സഹീറും നല്ല ദമ്പതികളാണ്. അവര്‍ക്ക് എല്ലാ വിധ ആശംസകളുമുണ്ടാകുമെന്നും സന്‍ഹ പറഞ്ഞു.
നേരത്തെ തന്റെ വിവാഹത്തെക്കുറിച്ച് പരക്കുന്ന അഭ്യൂഹങ്ങളോട് രൂക്ഷമായ ഭാഷയില്‍ ആണ് സൊനാക്ഷി സിന്‍ഹ പ്രതികരിച്ചിരുന്നത്. ഒന്നാമതായി ആളുകള്‍ക്കെന്താണ് ഇതില്‍ കാര്യം. രണ്ടാമതായി വിവാഹം എന്നത് എന്റെ മാത്രം തെരഞ്ഞെടുപ്പാണ്.
ആളുകള്‍ എന്തിനാണ് അതേക്കുറിച്ച് വ്യാകുലരാവുന്നത് എന്റെ മാതാപിതാക്കളേക്കാളും അവരിപ്പോള്‍ അന്വേഷിക്കുന്നത് എന്റെ കല്യാണത്തെക്കുറിച്ചാണ്. വളരെ തമാശ തോന്നുന്നു. ഇപ്പോള്‍ എനിക്കിത് ശീലമായിക്കഴിഞ്ഞു. ഈ വാര്‍ത്തകളൊന്നും എന്നെ അലട്ടുന്നേയില്ലെന്നും സൊനാക്ഷി പറഞ്ഞിരുന്നു.