ശശി തരൂര്‍ തിരുവനന്തപുരം മണ്ഡലത്തിന് ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്, വീണ്ടും അദ്ദേഹം തന്നെ ജയിക്കും; പ്രകാശ് രാജ്

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ തിരുവനന്തപുരത്ത് വിജയിക്കുമെന്ന് നടന്‍ പ്രകാശ് രാജ്. തിരുവനന്തപുരം മണ്ഡലത്തിന് ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് ശശി തരൂര്‍. അതുകൊണ്ട് വീണ്ടും അദ്ദേഹം തന്നെ ജയിക്കും. ഞാന്‍ അദ്ദേഹത്തിനൊപ്പം ചേര്‍ന്ന് നില്‍ക്കാനാണ് ഇവിടെയെത്തിയത്, അല്ലാതെ തരൂര്‍ എന്റെ സുഹൃത്തായത് കൊണ്ട് മാത്രമല്ല.

കഴിഞ്ഞ ദശാബ്ദത്തില്‍ പ്രതീക്ഷയും സന്തോഷവും എല്ലാം നല്‍കിയത് തരൂരാണ്. അത്തരമൊരു വ്യക്തിക്ക് വേണ്ടിയാണ് താന്‍ ശബ്ദുയര്‍ത്തുന്നതെന്നും പ്രകാശ് രാജ് പറഞ്ഞു. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍, എല്‍ഡിഎഫ് നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ എന്നിവരാണ് തിരുവനന്തപുരം മണ്ഡലത്തില്‍ തരൂരിന്റെ എതിരാളികള്‍.

നേരത്തെ കര്‍ണാടകയില്‍ വെച്ച് തിരുവനന്തപുരം ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ രാജീവ് ചന്ദ്രശേഖറിനെ പ്രകാശ് രാജ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അദ്ദേഹം സമ്പൂര്‍ണ പരാജയമായിരുന്നു. രാജ്യസഭാ എംപിയെന്ന നിലയില്‍ കര്‍ണാടകയ്ക്കായി അദ്ദേഹം ഒന്നും ചെയ്തിട്ടില്ലെന്നും പ്രകാശ് രാജ് കുറ്റപ്പെടുത്തി.

മോദിയുടെ ഭരണത്തില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുന്ന രീതിയില്‍ ഞാന്‍ സന്തുഷ്ടനല്ല. കേന്ദ്രം ഭരണം നടത്തുന്ന രീതിയോട് വ്യാപകമായി എതിര്‍പ്പുണ്ടെന്നും പ്രകാശ് രാജ് ചൂണ്ടിക്കാണിച്ചു. രാജ്യം നേരിടുന്ന പ്രശ്‌നങ്ങളിലാണ് നടപടി വേണ്ടത്.

അതുകൊണ്ട് ഇത്തവണത്തെ തിരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതാണ്. അധികാരം വികേന്ദ്രീകരണം ഇല്ലാതായി വൈവിധ്യതയും ജനാധിപത്യവുമാണ് വേണ്ടതെന്നും പ്രകാശ് രാജ് പറഞ്ഞു.

അതുകൊണ്ട് ശക്തമായ ത്രികോണ പോരാട്ടമാണ് തലസ്ഥാന നഗരിയില്‍ നടക്കുന്നത്. ഏപ്രില്‍ 26നാണ് കേരളത്തില്‍ വോട്ടെടുപ്പ്. കഴിഞ്ഞ തവണ ഇരുപതില്‍ 19 സീറ്റും നേടിയത് യുഡിഎഫായിരുന്നു. ഇടതുപക്ഷത്തിന് ഒരുസീറ്റ് മാത്രമാണ് ലഭിച്ചത്.

Vijayasree Vijayasree :