സംവിധായകന്‍ രാജ് കപൂറിന്റെ മകനായ ഷാരൂഖ് കപൂര്‍ അന്തരിച്ചു!

സംവിധായകന്‍ രാജ് കപൂറിന്റെ മകനായ ഷാരൂഖ് കപൂര്‍ അന്തരിച്ചുവെന്ന വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വർത്തയാകുന്നത്.മക്കയില്‍ വെച്ച് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു ഷാരൂഖിന്. മൃതദേഹം ചെന്നൈയിലേക്ക് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്. ഏറെക്കാലം അസിസ്റ്റന്റായി പ്രവര്‍ത്തിച്ചതിന് ശേഷമായാണ് രാജ് കപൂര്‍ സ്വതന്ത്ര സംവിധായകനായി മാറിയത്. താലാട്ട് കേക്കട്ടുമാ ആയിരുന്നു അദ്ദേഹം സംവിധാനം ചെയ്ത ആദ്യ സിനിമ. പ്രഭുവും കനകയുമായിരുന്നു ചിത്രത്തില്‍ നായികനായകന്‍മാരായി അഭിനയിച്ചത്.

ആനന്ദ പൂങ്കാട്ടരെ, ഉത്തമരാക്ഷസ, അവള്‍ വരുവായാ, തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തത് രാജ് കപൂറാണ്. പഠനം പൂര്‍ത്തിയാക്കിയതിന് പിന്നാലെയായി മകനേയും സിനിമയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം.അതിനിടയിലാണ് വിയോഗം.അച്ഛന്റെ വലിയ മോഹം ബാക്കിവെച്ച് അപ്രതീക്ഷിതമായാണ് ഷാരൂഖ് കപൂര്‍ വിടവാങ്ങിയത്.

sharuq kapoor dead

Vyshnavi Raj Raj :