‘പത്താന്‍’ എന്ന ചിത്രം പ്രേക്ഷകര്‍ സ്വീകരിച്ചതിന് നന്ദി പറഞ്ഞ് ഷാരൂഖ് ഖാന്‍. തങ്ങളുടെ സിനിമ സമാധാനപരമായി റിലീസ് ചെയ്യാന്‍ അനുവദിക്കണമെന്ന് ആളുകളെ വിളിച്ച് അവരോട് ആവശ്യപ്പെടേണ്ട സമയമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘പത്താന്‍’ സിനിമയുടെ വിജയാഘോഷ ചടങ്ങിനിടെയാണ് നടന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ഹിന്ദി ചലച്ചിത്ര വ്യവസായത്തിന് ജീവന്‍ നല്‍കിയതിന് നന്ദി. ചിത്രം സ്വീകരിച്ചതിന് നന്ദി നിങ്ങളെ സ്‌നേഹിക്കുന്ന ആളുകളിലേക്ക് പോവുക. എന്നെ സ്‌നേഹിക്കുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ എനിക്കുണ്ട്. സിനിമ ആസ്വാദനം ഒരു പ്രണയാനുഭവമാണ്. അത് ആരെയും വേദനിപ്പിക്കരുത്. എനിക്ക് ആത്മവിശ്വാസം കുറവായിരുന്നു അപ്പോഴൊക്കെ ഞാന്‍ ഭയന്നു.
സിനിമയുടെ റിലീസിനെ തടസ്സപ്പെടുത്തുന്ന കാര്യങ്ങള്‍ ഉണ്ടായെങ്കിലും, ‘പത്താന്‍’ എന്ന ചിത്രം ഇത്രയധികം പിന്തുണച്ചതിന് പ്രേക്ഷകരോടും മാധ്യമങ്ങളോടും ഞങ്ങളെല്ലാം അങ്ങേയറ്റം നന്ദിയുള്ളവരാണ്. ഞങ്ങളുടെ സിനിമ സമാധാനപരമായി റിലീസ് ചെയ്യാന്‍ അനുവദിക്കണമെന്ന് ആളുകളെ വിളിച്ച് അവരോട് ആവശ്യപ്പെടേണ്ട സമയമുണ്ടായിരുന്നു. ജനങ്ങള്‍ക്ക് വേണ്ടി ഈ ചിത്രം റിലീസ് ചെയ്യാന്‍ ഞങ്ങളെ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’, ഷാരൂഖ് ഖാന്‍ പറഞ്ഞു.
ഹിന്ദി സിനിമ ചരിത്രത്തില്‍ ഏറ്റവും വലിയ റിലീസ് ആയിരുന്നു പത്താന്റെത്. ലോകവ്യാപകമായി 8500 സ്‌ക്രീനുകളില്‍ ആയിരുന്നു റിലീസ്. രാജ്യത്തിനകത്തും പുറത്തും സ്‌ക്രീനുകളുടെ എണ്ണം കൂട്ടേണ്ട സാഹചര്യം ഉണ്ടായി. ഷാരൂഖിന് പുറമെ ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം, സല്‍മാന്‍ ഖാന്‍ തുടങ്ങിയവര്‍ ചിത്രത്തിന്റെ ഭാഗമാണ്. ജനുവരി 25 നായിരുന്നു റിലീസ്.