താരങ്ങളെല്ലാം ഷാരൂഖ് ഖാനെ കണ്ട് പഠിക്കണം; വൈറലായി വീഡിയോ

രാജ്യമൊട്ടാകെ ആരാധകരുള്ള ബോളിവുഡ് താരമാണ് ഷാരൂഖ് ഖാന്‍. ഒരിക്കലും തന്റെ വിനയം കൈവിട്ട് പെരുമാറാറില്ല നടന്‍. ആരാധകരോടും മാന്യമായി പെരുമാറാന്‍ ശ്രദ്ധിക്കുന്ന താരവുമാണ് ഷാരൂഖ് ഖാന്‍. പ്രമുഖരും അല്ലാത്തവരുമായ ആള്‍ക്കാരോട് ഇടപെടുന്നതിന്റെ വീഡിയോ ഷാരൂഖിന്റേതായി പ്രചരിക്കുന്നത് കണ്ട് ആരാധകര്‍ ഒന്നടങ്കം താരത്തിന്റെ പെരുമാറ്റത്തെ അഭിനന്ദിക്കുകയാണ്.

മനോജ് ബാജ്‌പേയ് അടക്കമുള്ളവരെ ഷാരൂഖിനൊപ്പം വീഡിയോയില്‍ കാണാം. പ്രമുഖരോട് മാത്രമല്ല സാധാരണക്കാരോട് പോലും താരം മാന്യമായി പെരുമാറാറുണ്ടെന്ന് ആരാധകര്‍ സാക്ഷ്യപ്പെടുത്തുന്നു. ആള്‍ക്കൂട്ടത്തിനു നടുവിലൂടെ തിരക്കില്‍ പോകുമ്പോഴാണെങ്കിലും ഷാരൂഖ് ഖാന്‍ ആരാധകര്‍ തന്നോട് കാണിക്കുന്ന സ്‌നേഹത്തെ അഭിവാന്ദ്യം ചെയ്യാറുണ്ട്.

ഫോട്ടോയെടുക്കാന്‍ ഒരു വൈമനസ്യവും കാണിക്കാത്ത താരമാണ് ഷാരൂഖ് ഖാനെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. താരങ്ങളെല്ലാം ഷാരൂഖ് ഖാനെ കണ്ട് പഠിക്കണം എന്നാണ് പലരും കമന്റിടുന്നത്.

അതേസമയം, ഷാരൂഖ് ഖാന്‍ നായകനായി ഡങ്കിയാണ് ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ഷാരൂഖ് ഖാനടക്കം മുന്‍നിര താരങ്ങള്‍ക്കും സംവിധായകനുമൊക്കെ കുറഞ്ഞ പ്രതിഫലമായിരുന്നു ഡങ്കിക്കായി ലഭിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ട്.

അങ്ങനെയുള്ള സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഷാരൂഖ് ചിത്രം ഡങ്കി ലാഭം നേടിയിട്ടുണ്ടാകുമെന്ന് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നു. ഷാരൂഖെത്തിയ ഒരു രാജ്കുമാര്‍ ഹിറാനി ചിത്രം എന്ന നിലയില്‍ പ്രേക്ഷക സ്വീകാര്യത ലഭിക്കുകയായിരുന്നു ഡങ്കിക്ക്.

ആക്ഷന്‍ ജോണറില്‍ അല്ലാതിരുന്ന ഒരു ചിത്രമായിട്ടും ആഗോളതലത്തില്‍ ഷാരൂഖിന്റെ ഡങ്കിക്ക് തളര്‍ച്ചയ്ക്ക് ശേഷം സ്വീകാര്യത ഉണ്ടായിരുന്നു. രസകരമായ ഒരു രാജ്കുമാര്‍ ഹിറാനി ചിത്രം എന്നാണ് ഷാരൂഖ് ഖാന്റെ ഡങ്കിക്ക് ലഭിച്ച അഭിപ്രായങ്ങള്‍. ഷാരൂഖ് ഖാന്റ വേറിട്ട വേഷമാണ് ചിത്രത്തിന്റെ ആകര്‍ഷണം. പ്രായത്തിനൊത്ത വേഷം സ്വീകരിക്കുന്നുവെന്നായിരുന്നു ഡങ്കിയെ കുറിച്ച് ഷാരൂഖ് ഖാന്‍ ഒരിക്കല്‍ അഭിപ്രായപ്പെട്ടത്.

Vijayasree Vijayasree :