ഗ്ലോബൽ ഐക്കൺ ഓഫ് സിനിമ പുരസ്കാരം ഷാരൂഖ് ഖാന്

നാല്പത്തി ഒന്നാമത് ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ ആണ് കലാ- സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ഷാരൂഖിനെ അവാർഡ് നൽകി ആദരിച്ചത്. ഗ്ലോബൽ ഐക്കൺ ഓഫ് സിനിമ ആൻഡ് കൾച്ചറൽ നരേറ്റീവ് അവാർഡാണ് ഷാരൂഖ് ഖാന് സമർപ്പിച്ചത് . ഇന്നലെയായിരുന്നു അവാർഡ് ദാനം.

‘നാം എവിടെ ജീവിച്ചാലും ഏത് നിറത്തിൽ ആയിരുന്നാലും, ഏത് മതത്തെ പിന്തുടരുന്നവരായാലും, ഏത് പാട്ടുകൾക്ക് നൃത്തം ചെയ്താലും, നമ്മൾ എല്ലാം സ്നേഹത്തിന്റെയും സമാധാനത്തിന്റെയും അനുകമ്പയുടെയും സംസ്കാരത്തിലാണ് അഭിവൃദ്ധി പ്രാപിക്കുന്നത്,’ അവാർഡ് സ്വീകരിച്ചുകൊണ്ട് ഷാരൂഖ് ഖാൻ പറഞ്ഞു. സ്റ്റേജിൽ, ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ’ യിലെ പ്രസിദ്ധമായ കൈകൾ നീട്ടിയുള്ള പോസ് പുനഃസൃഷ്ടിച്ചപ്പോൾ ഹർഷാരവങ്ങളോടെയാണ് പ്രേക്ഷകർ അദ്ദേഹത്തെ വരവേറ്റത്.

അതേ സമയം സിനിമാ ലോകത്ത് സജീവമാകാൻ ഒരുങ്ങുകയാണ് നടൻ. നീണ്ട നാല് വർഷങ്ങൾക്ക് ശേഷം മുൻനിര നായകനായി ഷാരൂഖ് ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘പത്താൻ’. ചിത്രത്തിൽ ഷാരൂഖിനൊപ്പം ദീപിക പദുക്കോൺ നായികയായും ജോൺ എബ്രഹാം പ്രധാന വില്ലനായും അഭിനയിക്കും. ഷാരൂഖ് ഖാനെ കേന്ദ്ര കഥാപാത്രമാക്കി ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ‘ജവാനും’ അണിയറയിൽ ആണ്. 2022 ജനുവരി 25 ന് ‘പത്താൻ’ തിയേറ്ററുകളിൽ എത്തും.

AJILI ANNAJOHN :