28 വര്‍ഷങ്ങള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ വൈറലായി കിംഗ് ഖാന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ്

നീണ്ട നാലുവര്‍ഷങ്ങള്‍ക്ക് ശേഷം കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ചിത്രമായിരുന്നു പത്താന്‍. സര്‍വ്വ റെക്കോര്‍ഡുകളും ഭേദിച്ചുകൊണ്ടായിരുന്നു ചിത്രത്തിന്റെ കുതിപ്പ്. തകര്‍ച്ചയിലേയ്ക്ക് കൂപ്പുക്കുത്തികൊണ്ടിരുന്നു ബോളിവുഡ് ലോകത്തിന് വലിയൊരു ആശ്വാസമായിരുന്നു ഈ ചിത്രം സമ്മാനിച്ചത്.

ഇപ്പോഴിതാ ഈ അവസരത്തില്‍ ഷാരൂഖിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ ഒരു ആരാധകനാണ് ഇതു പങ്കുവെച്ചിരിക്കുന്നത്. ഇത് ‘എസ്ആര്‍കെ’ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. ഷാരൂഖ് ഖാന്‍ അഭിമാനമാണെന്നാണ് ആരാധകര്‍ പറയുന്നത്.

പഠനം പൂര്‍ത്തിയാക്കി 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. 2016ല്‍ ഫാന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഹന്‍സ് രാജ് കോളജില്‍ എത്തിയപ്പോഴാണ് പ്രിന്‍സിപ്പിള്‍ രാമ ശര്‍മ എസ്ആര്‍കെയ്ക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്.

1985 മുതല്‍ 1988 വരെയുള്ള കാലയളവില്‍ അദ്ദേഹം പഠിച്ച ബി.എ ഇക്കണോമിക്‌സ് കോഴ്‌സിന്റെ പരീക്ഷ എഴുതി വിജയിച്ചതിന്റെ സര്‍ട്ടിഫിക്കറ്റാണിത്. 1988ല്‍ ടെലിവിഷന്‍ താരമായി അഭിനയജീവിതം തുടങ്ങിക്കഴിഞ്ഞിരുന്നു. ജവാനാണ് ഇനി പുറത്തിറങ്ങാനുള്ള ഷാരൂഖ് ഖാന്‍ ചിത്രം. ജൂണില്‍ ചിത്രം തിയറ്ററുകളില്‍ എത്തും.

Vijayasree Vijayasree :