എനിയ്ക്ക് വേണം അവനെ; കുഞ്ഞിനെ ഏറ്റെടുത്ത് ഷാരൂഖാൻ

കഷ്ടതയുടെ ഏറ്റവും ഭീതിമായ മുഖമായി കഴിഞ്ഞ ദിവസം കണ്ട ഒരു വീഡിയോ. ബിഹാറിലെ മുസഫര്‍പൂര്‍ റെയില്‍വെ സ്റ്റേഷനില്‍വച്ച്‌, അമ്മ മരിച്ചതറിയാതെ തൊട്ടുവിളിച്ചു കൊണ്ടിരുന്ന കുഞ്ഞിന്‍റെ വീഡിയോ രാജ്യം അത്രമേല്‍ വേദനയോടെയാണ് കണ്ടത്. തന്റെ അമ്മ മരിച്ചതറിയാതെ വിളിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന കുട്ടി. രാജ്യം വേദനയോടെയായിരുന്നു ആ രംഗം കണ്ടത്. എന്നാല്‍ ഇപ്പോഴിതാ അല്‍പ്പമെങ്കിലും ആശ്വാസ നല്‍കുന്നൊരു വാര്‍ത്ത എത്തിയിരിക്കുകയാണ്.


കുഞ്ഞിനെ ഏറ്റെടുക്കാൻ സന്നദ്ധതയറിയിച്ച് രം​ഗത്ത് വന്നിരിക്കുകയാണ് ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ. ഷാരൂഖ് ഖാന്റെ മീർ ഫൗണ്ടേഷനാണ് കുഞ്ഞിനെ ഏറ്റെടുത്തിരിക്കുന്നത്. കുട്ടിയുടെ വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങള്‍ ആണ് മീര്‍ ഫൗണ്ടേഷന്‍ ഏറ്റെടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഈ വിവരം മീര്‍ ഫൗണ്ടേഷന്‍ പുറത്ത് വിടുകയായിരുന്നു.
മുത്തശ്ശനും മുത്തശ്ശിയ്ക്കുമൊപ്പം ഇരിക്കുന്ന കുട്ടിയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. കുട്ടിയുടെ അരികിലേക്ക് എത്താന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായി മീര്‍ ഫൗണ്ടേഷന്‍ ട്വീറ്റ് ചെയ്തു. മുത്തശ്ശനും മുത്തശ്ശിയ്ക്കും അരികിലാണ് അവനുള്ളത്. അവന്റെ കാര്യങ്ങള്‍ക്ക് ഇനി ഞങ്ങളുണ്ടാകും കൂടെയെന്നും അവര്‍ വ്യക്തമാക്കി. ‘ആ കുഞ്ഞിനെ അറിയാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി. ഏറ്റവും നിര്‍ഭാഗ്യകരമായ നഷ്ടത്തില്‍ നിന്നും മോചിതനാകാനുള്ള കരുത്ത് അവനുണ്ടാകാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കുകയാണ്. അവന്റെ വേദന എനിക്ക് മനസിലാവും. ഞങ്ങളുടെ സ്‌നേഹവും പിന്തുണയും നിനക്കൊപ്പമുണ്ട് കുഞ്ഞേ’- ഷാരൂഖ് കുറിച്ചു. കുട്ടിക്കാലത്തുതന്നെ ഷാരൂഖ് ഖാന് തന്‍റെ പിതാവിനെ നഷ്ടപ്പെട്ടിരുന്നു. 30 വര്‍ഷങ്ങള്‍ക്ക് മുമ്ബ് അദ്ദേഹത്തിന്‍റെ മാതാവും മരിച്ചു. ഡേവിഡ് ലെറ്റര്‍മാനുമൊത്തുള്ള അഭിമുഖത്തില്‍ ഷാരൂഖ് പറഞ്ഞത് മാതാപിതാക്കള്‍ക്ക് അദ്ദേഹത്തോടൊപ്പം അധികം സമയം ചിലവിടാനായിട്ടില്ലെന്നാണ്. ”അതുകൊണ്ടാണ് ഞാന്‍ തീരുമാനിച്ചത്, എനിക്ക് ഒരുപാട് കാലം ജീവിക്കണമെന്ന്, എന്‍റെ കുട്ടികള്‍ക്കൊപ്പമാണ് ഞാന്‍ ജീവിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്ന്, അവര്‍ക്കൊരിക്കലും പിതാവ് ഒപ്പമില്ലെന്ന തോന്നല്‍ ഉണ്ടാകരുതെന്ന്.” ഷാരൂഖ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

കുട്ടിയുടെ വീഡിയോ വൈറലായതോടെ പാറ്റ്നഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. സംഭവത്തെ ഞെട്ടിക്കുന്നതും നിര്‍ഭാഗ്യകരവുമെന്നാണ് കോടതി വിശേഷിപ്പിച്ചത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് ബിഹാറിലേക്കുള്ള പ്രത്യേക ട്രെയിനില്‍ നാട്ടിലേക്ക് മടങ്ങിയതായിരുന്നു അതിഥി തൊഴിലാളിയായ അര്‍ബീന. മതിയായ ആഹോരമോ വെള്ളമോ ലഭിക്കാതെ ക്ഷീണിതയായിരുന്നു അവരെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. 27 വയസ്സായിരുന്നു അര്‍ബീനയക്ക്. റഹ്മാന്‍ കൂടാതെ നാല് വയസ്സുള്ള ഫര്‍മാന്‍ എന്ന മകനുമുണ്ട് ഇവര്‍ക്കെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Noora T Noora T :