ആ പ്രതിസന്ധിയിൽ നിന്ന് കരകയറ്റിയത്‌ ചിരഞ്ജീവി;തുറന്ന് പറഞ്ഞ് ശരത് കുമാർ!

കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍പ്പെട്ടുപോയ സമയത്ത് ചിരഞ്ജീവിയാണ് തന്നെ സഹായിച്ചതെന്ന് തുറന്ന് പറയുകയാണ് ശരത് കുമാര്‍.ഒരഭിമുഖത്തിലാണ് ശരത് കുമാർ തുറന്നു പറച്ചിൽ നടത്തിയത്.
1990 കളില്‍, താന്‍ വലിയ സാമ്ബത്തിക ബുദ്ധിമുട്ടില്‍ വീണുപോയ സമയം. ഒരു നിര്‍മാതാവ് തനിക്കു മുന്നില്‍ ഒരു ഓഫര്‍ വച്ചു, ചിരഞ്ജീവിയുമായി ചേര്‍ന്നൊരു സിനിമ, അതിനുവേണ്ടി തെലുഗ് മെഗാതാരത്തിന്റെ ഡേറ്റ് ശരിയാക്കിയാല്‍ എല്ലാ സാമ്ബത്തിക പ്രശ്‌നങ്ങളും തീര്‍ക്കാം: ശരത് കുമാര്‍ പറയുന്നു.

നിര്‍മാതാവ് മുന്നോട്ടുവച്ച ഓഫര്‍ സ്വീകരിച്ച ശരത് കുമാര്‍ ചിരഞ്ജീവിയെ കാണാന്‍ പോയി. അദ്ദേഹത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് ചെന്നത്. ശരത് കുമാറിനെ കണ്ട് ചിരഞ്ജീവി ഷൂട്ടിംഗ് നിര്‍ത്തി, ശരത്ത് കുമാറിനെയും കൂട്ടി തന്റെ വീട്ടില്‍ പോയി. അവിടെ വച്ചാണ് കാര്യങ്ങള്‍ ചോദിക്കുന്നത്. ശരത് കുമാര്‍ തന്റെ സാഹചര്യം തുറന്നു പറഞ്ഞു.

താന്‍ മുന്നോട്ടു വച്ച്‌ ആവശ്യം ഒട്ടും താമസമില്ലാതെയാണ് ചിരഞ്ജീവി സമ്മതിച്ചത്. കോള്‍ ഷീറ്റ് തന്നു, അതും പ്രതിഫലത്തെക്കുറിച്ച്‌ ഒരക്ഷരം പോലും ചോദിക്കാതെ, ശരത് കുമാര്‍ വികാരാധീതനായി പറയുന്നു. ഈ സിനിമയോടെ എല്ലാ സാമ്ബത്തിക പ്രശ്‌നങ്ങളും ഇല്ലാതാകുമെന്ന് ചിരഞ്ജീവി തന്നെ ആശ്വസിപ്പിച്ചാണ് മടക്കിയയച്ചതെന്നും ശരത് കുമാര്‍ പറയുന്നു.

sharath kumar about chiranjeevi

Vyshnavi Raj Raj :