മക്കൾക്കൊപ്പം പാട്ടുപാടി ശരണ്യ മോഹൻ;അമ്മയും മക്കളും വളരെ ക്യൂട്ട് ആണെന്ന് ആരാധകർ-വീഡിയോ കാണാം …

ശരണ്യ മോഹൻ മക്കൾക്കൊപ്പം കളിചിരിയുമായി പാട്ടുപാടുന്ന വീഡിയോയാണ് എപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ശരണ്യ തന്നെയാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ വീഡിയോ പങ്കുവെച്ചത്. ഇളയ കുട്ടിയെ മടിയിലിരുത്തിയിരിക്കുന്നത് വിഡിയോയിൽ കാണാം. അമ്മയെ കെട്ടിപ്പിടിച്ചും ഉമ്മ വച്ചും മൂത്ത മകൻ പാട്ടിനൊപ്പം താളം പിടിക്കുമ്പോൾ നിറചിരിയോടെ അമ്മയെയും ചേട്ടനെയും നോക്കിയിരിക്കുകയാണ് ഇളയ കുട്ടി.

ശരണ്യ പങ്കു വച്ച വിഡിയോയ്ക്കു പിന്നാലെ ആരാധകരുടെ കമന്റുകൾ എത്തി. അമ്മയും മക്കളും വളരെ ക്യൂട്ട് ആണെന്നു പറഞ്ഞാണ് പലരും പ്രതികരിച്ചത്. വിവാഹശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത് കുടുംബജീവിതത്തിന്റെ തിരക്കുകളിലേക്കു ചേക്കേറിയെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ ശരണ്യ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.

2015 സെപ്റ്റംബറിലാണ് തിരുവനന്തപുരം സ്വദേശി അരവിന്ദ് കൃഷ്ണയും ശരണ്യ മോഹനും വിവാഹിതരായത്. വിവാഹശേഷം അഭിനയരംഗത്തോടു വിടപറഞ്ഞുവെങ്കിലും ശരണ്യ നൃത്തരംഗത്ത് സജീവമാണ്.

saranya mohan with her children

Vyshnavi Raj Raj :