ഏഴായിരം രൂപ പ്രതിദിനം വരുമാനമുള്ള സ്ത്രീയായിരുന്നു രഞ്ജുഷ, ബുദ്ധിമതിയെന്ന് പറയുന്ന രഞ്ജുഷ മേനോന് പറ്റിയ അബന്ധം അത് മാത്രമാണ്; ശാന്തിവിള ദിനേശ്

മലയാളികള്‍ക്കേറെ പ്രിയങ്കരിയായിരുന്നു സിനിമാ സീരിയല്‍ താരം രഞ്ജുഷ മേനോന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറിയിരുന്നത്. പിറന്നാള്‍ ആശംസകള്‍ അറിയിക്കാന്‍ കാത്തിരുന്ന സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വിശ്വിസിക്കാനാകാത്ത വാര്‍ത്തയാണ് ആ സുദിനത്തില്‍ പുറത്തെത്തിയത്. ഏവരെയും തനിച്ചാക്കി ആരോടും യാത്ര പറയാതെ രഞ്ജുഷ പോകുകയായിരുന്നു.

ശ്രീകാര്യത്തെ ഫ്‌ലാറ്റിലെ മുറിയില്‍ താരത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സീരിയല്‍ രംഗത്ത് തന്നെ പ്രവര്‍ത്തിച്ച് വരുന്ന കലാസംവിധായകന്‍ മനോജ് ശ്രീലകവുമായി ലിവിംഗ് റിലേഷനിലായിരുന്നു രഞ്ജുഷ. രഞ്ജുഷ മേനോന്റെ ആത്മഹത്യക്ക് കാരണമെന്തെന്ന് വ്യക്തമല്ല. മരണകാരണം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഇതിനകം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നുമുണ്ട്.

ഇപ്പോഴിതാ രഞ്ജുഷയുടെ മരണത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. സീരിയല്‍ രംഗത്ത് നിന്നും തുടരെ വരുന്ന മരണവാര്‍ത്തകള്‍ നിരാശജനകമാണെന്ന് ഇദ്ദേഹം പറയുന്നു. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിവസം മൂവായിരം രൂപയ്ക്കും നാലായിരം രൂപയ്ക്കും ശമ്പളം വാങ്ങുന്ന നടിയായിരുന്നു രഞ്ജുഷ മേനോന്‍. കോഴിക്കോട്ടുകാരന്റെ ഒരു സീരിയല്‍ ഇവിടെ നടക്കുന്നുണ്ട്.

ആ സീരിയലിന്റെ മൊത്തം കാര്യങ്ങള്‍ നോക്കാന്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും രഞ്ജുഷ മേനോന്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. നിര്‍മാതാവ് കോഴിക്കോട്ടെ വ്യവസായിയായതിനാല്‍ അവരെ ഏല്‍പ്പിച്ചതാണ്. ദിവസം മൂവായിരം രൂപ കിട്ടും. മൊത്തം ഏഴായിരം രൂപ പ്രതിദിനം വരുമാനമുള്ള സ്ത്രീയായിരുന്നു രഞ്ജുഷ. എറണാകുളത്ത് അവര്‍ക്കൊരു ഷോപ്പുണ്ടായിരുന്നു. അതില്‍ നിന്നും നല്ല വരുമാനം. അമ്മയ്ക്കും അച്ഛനും ഒരേയൊരു മകള്‍. ലിറ്ററേച്ചറില്‍ എംഎ എടുത്ത പെണ്‍കുട്ടി. വളരെ ബ്രില്യന്റായിരുന്നു. അവര്‍ എന്തൊക്കെയോ എഴുതി വെച്ചെന്ന് പറയുന്നു. പക്ഷെ കത്തുകളൊന്നും കിട്ടിയിട്ടില്ല. ഫോണും മിസിംഗാണെന്നും ശാന്തിവിള ചൂണ്ടിക്കാട്ടി.

അവര്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി ജോലി ചെയ്യുന്ന സീരിയലിന്റെ സംവിധായകന്‍ പങ്കാളിയായ മനോജ് ശ്രീലകമാണ്. തൂങ്ങാനുള്ള കാരണം മനോജ് ശ്രീലകത്തിനറിയാം എന്നത് നൂറ് ശതമാനം ഉറപ്പാണ്. മനോജ് ശ്രീലകം എന്നോട് പിണങ്ങുകയൊന്നും വേണ്ട. ഈ മരണത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ മനോജ് ശ്രീലകത്തിന് കഴിയില്ല എന്ന വിശ്വാസക്കാരനാണ് ഞാന്‍. അവരുടെ അച്ഛനും അമ്മയും നല്ല വിദ്യാഭ്യാസമുള്ളവരാണെന്ന് പറയുന്നു. അവര്‍ ഈ കേസിന്റെ പിന്നാലെ പോയാല്‍ കാരണം കണ്ടെത്താന്‍ പറ്റും.

ഭാര്യയും മക്കളുമുള്ള ഒരാളിനെ ജീവിതപങ്കാളിയായി സ്വീകരിച്ചതാണ് ബുദ്ധിമതിയെന്ന് പറയുന്ന രഞ്ജുഷ മേനോന് പറ്റിയ അബന്ധം. അവര്‍ ആദ്യം ഒരു കല്യാണം കഴിച്ച് ഭര്‍ത്താവിനെ വേണ്ടെന്ന് വെച്ചു. രണ്ടാമതൊരുത്തനെ വിവാഹം ചെയ്ത് പെണ്‍കുട്ടി പിറന്നു. ഇപ്പോള്‍ ആ കൊച്ചിന് അച്ഛനും അമ്മയും ഇല്ലാതായെന്നും ശാന്തിവിള ചൂണ്ടിക്കാട്ടി. സംഘടനകള്‍ ഈ വിഷയത്തില്‍ ഇടപെടണമെന്നും ശാന്തിവിള ദിനേശ് ആവശ്യപ്പെട്ടു.

ആത്മ സംഘടനയുടെ ചെയര്‍മാനായ ഗണേഷ് കുമാര്‍ ഇടപെടണം. കുറഞ്ഞത് ആറു മാസത്തിലൊരിക്കല്‍ കൗണ്‍സിലിംഗ് വെക്കണം. ഗണേശന് സത്യസന്ധതയുണ്ടെന്ന് വിശ്വസിക്കുന്ന ആളായത് കൊണ്ട് പറയുകയാണ്. സീരിയല്‍ രംഗത്ത് നടക്കുന്ന കാര്യങ്ങളില്‍ ആശങ്കയുണ്ടെന്നും ശാന്തിവിള ദിനേശ് തുറന്ന് പറഞ്ഞു. എത്രയോ പേര്‍ ഇനിയും തൂങ്ങിമരിച്ചേക്കാമെന്നും ശാന്തിവിള മുന്നറിയിപ്പ് നല്‍കി.

നടിയ്ക്ക് ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തെത്തിയിരുന്നു. എന്നാല്‍ ഇതില്‍ സ്ഥീരീകരണങ്ങളൊന്നും തന്നെയില്ല. മനോജുമായി ചില വാക്ക്തര്‍ക്കങ്ങളുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മനോജിനെ വിശദമായി ചോദ്യം ചെയ്യുകയാണെന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരം. എപ്പോഴും വളരെ സന്തോഷവതിയായി കണ്ടിരുന്ന രഞ്ജുഷയ്ക്ക് എന്ത് പറ്റിയെന്ന് അറിയണമെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പലരും അഭിപ്രായപ്പെടുന്നത്.

സെന്‍സേഷന്‍ എന്ന പ്രോഗ്രാമിലൂടെ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ രഞ്ജുഷ പിന്നീട് ടെലിവിഷന്‍ സീരിയലുകളിലേക്ക് കടക്കുകയായിരുന്നു. എന്റെ മാതാവ് എന്ന സീരിയലിലെ എല്‍സ ആന്റി എന്ന കഥാപാത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് രഞ്ജുഷ. സ്ത്രീ, നിഴലാട്ടം, മകളുടെ അമ്മ, പറയിപെറ്റ പന്തീരുകുലം തുടങ്ങി നിരവധി സീരിയലുകളില്‍ ഒരുപിടി നല്ല കഥാപാത്രങ്ങളെ ഇതിനോടകം രഞ്ജുഷ അവതരിപ്പിച്ചു കഴിഞ്ഞു. സീരിയലുകള്‍ക്ക് പുറമെ കുറച്ച് സിനിമകളിലും രഞ്ജുഷ വേഷമിട്ടിരുന്നു. ബോംബെ മാര്‍ച്ച്12, സിറ്റി ഓഫ് ഗോഡ്, തലപ്പാവ്, ലിസമ്മയുടെ വീട് മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ സിനിമകളിലാണ് രഞ്ജുഷ എത്തിയിരുന്നത്.

Vijayasree Vijayasree :