മലയാള സിനിമയുടെ യുവ നടൻ ഷെയിൻ നിഗം ആണ് വലിയ
പ്രശ്നത്തിൽ പെട്ടിട്ടുണ്ടായിരുന്നത്.ശേഷം താരത്തിന് പിന്തുണയുമായി ആരാധകരും,സിനിമ ലോകവും എത്തിയിരുന്നു.നിർമാതാവായ ജോബി ജോർജ് വധഭീഷണി മുഴക്കിയെന്ന് പറഞ്ഞാണ് താരം എത്തിയിരുന്നത്.കഴിഞ്ഞ ദിവസങ്ങളിലായിരുന്നു സംഭവം അരങ്ങേറിയത്.വെയിൽ സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് പ്രശ്നം ഉണ്ടാകുന്നത്.
കഴിഞ്ഞ ദിവസങ്ങളായിൽ വളരെ വലിയ പ്രശ്നമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.
ശേഷം വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിലടക്കം ഇതൊരു ചർച്ചയായിരുന്നു.ഒപ്പം താരസംഘടനയായ അമ്മയ്ക്ക് കത്ത് നൽകുകയും ചെയിതു.കത്തിലായിരുന്നു താരം കാര്യങ്ങൾ എല്ലാം തന്നെ എഴുതിയത്ത്.പിന്നീട സോഷ്യൽ മീഡിയയിലൂടെ ലൈവിൽ വന്ന് താരം ജോബി ജോർജിനെതിരെ രംഗത്ത് വരുകയും ചെയിതു.എന്നാൽ ഷെയിൻ പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ നിഷേധിച്ചാണ് ജോബി എത്തിയത്.ഒപ്പം തന്നെ പത്രസമ്മേളനവും അതിനു മുന്നേ ഫേസ്ബുക് പോസ്റ്റിലൂടെയും വെളിപ്പെടുത്തൽ നടത്തുകയായിരുന്നു.എന്നാൽ താരത്തിന് പിന്തുണ അറിയിച്ച് ഏവരും എത്തിയിട്ടുണ്ടായിരുന്നു.ആദ്യം തന്നെ പിന്തുണയുമായി സംവിധായകൻ ശ്രീകുമാർ മേനോനുൾപ്പെടെ നിരവധിയാളുകൾ രംഗത്തെത്തിയിരുന്നു.സിനിമ സംഘടനകളടക്കം ഈ പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്.
ജോബി ജോർജിന്റെ പത്രസമ്മേളനം കണ്ടവരുണ്ടെന്ന് വിശ്വസിക്കുന്നു. ഇത് പത്രസമ്മേളനത്തിനുള്ള മറുപടിയല്ല . അതിലെ ഒരു സെൻസനുള്ള മറുപടിയാണ് ഞാൻ ഇപ്പോൾ പറയുന്നത്. പിന്നെ ആ വീഡിയോയുടെ താഴെ കമന്റ് ചെയ്യുന്നവരോടുളള ചെറിയ മറുപടി കൂടിയാണിത് . വെല്ലുവിളിയല്ല. എന്നെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെങ്കിൽ, എന്റെ റബ്ബ് ഉണ്ടെങ്കില്‍, ഞാനിനി മറുപടി തരുന്നില്ല, റബ്ബ് തന്നോളും- ഷെയ്ൻ പറഞ്ഞു.
ഇൻസ്റ്റഗ്രാമിൽ ലൈവിൽ എത്തിയാണ് നിർമ്മാതാവിൽ നിന്നുള്ള വധഭീഷണിയെ കുറിച്ച് ഷെയ്ൻ പറഞ്ഞത്. ഗുഡ്വിൽ എൻടെയ്മെന്റെിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന വെയിൽ എന്ന ചിത്രത്തിലാണ് ഷെയ്ൻ അഭിനയിക്കുന്നത്. ഈ ചിത്രത്തിനോടൊപ്പം തന്നെ ഖുർബാനി എന്ന സിനിമയിലും അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തിനു വേണ്ടി അൽപം ലുക്ക് മാറ്റിയതിന്റെ നിജ്ജസ്ഥിതി മനസ്സിലാക്കാതെ നിർമ്മാതാവ് വധഭീഷണി മുഴുക്കുകയായിരുന്നു. തന്നെ ജീവീക്കാൻ അനുവദിക്കില്ലെന്നും ജോബി ഫോണിലൂടെ ഭീഷണി മുഴക്കിയെന്നും ഷെയ്ൻ ലൈവിലും തുടർന്ന് താരസംഘടനയായ അമ്മയ്ക്ക് നൽകിയ പരാതിലും പറയുന്നുണ്ട്.
ഷെയ്നിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ജോബി ജോർജ് രംഗത്തെത്തിയിരുന്നു ഷെയ്ൻ തന്നെ വഞ്ചിച്ചെന്നും , സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയതിനു ശേഷം മാത്രമേ മുടി മുറിക്കാൻ പാടുള്ളൂ എന്നുളള കരാറുണ്ടായിരുന്നു. എന്നാൽ അതിനെ കുറിച്ച് ചോദിച്ചപ്പോൾ ഷെയ്ൻ പ്രതികരിക്കാൻ തയ്യാറായില്ലെന്ന് നിർമ്മാതാവ് പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.. അപ്പോള്‍ തന്റെ വേദന കൊണ്ടാണ് പ്രതികരിച്ചതെന്നും കേസ് കൊടുക്കുമെന്ന് ഉദ്ദേശിച്ചാണ് അങ്ങനെയൊക്കെ പറഞ്ഞതെന്നും ജോബി ജോര്‍ജ് പറഞ്ഞു
ആദ്യം പ്രതിഫലമായി 30 ലക്ഷം രൂപയാണ് ചോദിച്ചിരുന്നത്. എന്നാൽ പിന്നീട് 40 ലക്ഷം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു- ജോബി ജോർജ് ആരോപിച്ചു. വേദന കൊണ്ടാണ് ഇത്തരത്തിൽ പ്രതികരിച്ചതെന്നു, കേസ് കൊടുക്കുമെന്ന് ഉദ്ദേശിച്ചാണ് അങ്ങനെയൊക്കെ പറഞ്ഞതെന്നും ജോബി ജോര്‍ജ് പറഞ്ഞു.
shane nigam talk about jobi jorge