മലയാള സിനിമയിൽ മിന്നുന്ന പ്രകടനവുമായി വളർന്നു വരികയാണ് ഷെയ്ൻ നിഗം. എൽ ചിത്രങ്ങളും ഹിറ്റാണ് . കുമ്പളങ്ങി നൈറ്റ്സും ഇഷ്‌കും എല്ലാം ഷെയിന് നല്ല അഭിപ്രായങ്ങൾ നേടിക്കൊടുത്തു . ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട് അനുസരിച്ച് ബോളിവുഡ് ഓഫ്ഫർ നഷ്ടമാക്കിയാണ് ഷെയ്ൻ കുമ്പളങ്ങി പൂർത്തിയാക്കിയതെന്നാണ്.
ദംഗല്‍ സംവിധായകന്‍ നിതീഷ് തിവാരി തന്‍്റെ പുതിയ സിനിമയില്‍ വേഷം ഓഫര്‍ ചെയ്തിരുന്നതായും, എന്നാല്‍ കുമ്ബളങ്ങി നൈറ്റ്സിന്‍്റെ ഷൂട്ടിംഗ് നടക്കുന്നതിനാല്‍ ഷെയിന് പോകാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്.
സുഷാന്ത് സിംഗ് രാജ്പുതിനെ നായകനാക്കിയൊരുക്കുന്ന ‘ഛിഛോര്‍’ എന്ന ചിത്രത്തിലേക്കായിരുന്നു നിതീഷ് ഷെയിന്‍ നിഗമിനെ ക്ഷണിച്ചത്. ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന സിനിമയില്‍ മലയാളിയായ വിദ്യാര്‍ത്ഥിയെ അവതരിപ്പിക്കാനയിരുന്നു നിതീഷിന്‍്റെ ക്ഷണം.
shane nigam rejected bollywood offer for kumbalangi nights