കളമശ്ശേരിയില്‍ നടന്ന സ് ഫോടനത്തില്‍ അപലപിച്ച് നടന്‍ ഷെയ്ന്‍ നിഗം. സംഭവിക്കാന്‍ പാടില്ലാത്തതാണ് കളമശ്ശേരിയില്‍ നടന്നത്. ചാനലുകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും വ്യക്തികളും മത്സരിക്കാനുള്ള ഒരു അവസരമാക്കി ഇതിനെ മാറ്റരുത് എന്നാണ് ഫെയ്‌സ്ബുക്കില്‍ ഷെയ്ന്‍ കുറിച്ചിരിക്കുന്നത്.
‘സുഹൃത്തുക്കളേ, കൊച്ചി കളമശ്ശേരിയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒരു അ പകടമാണ് അരങ്ങേറിയത്. ദയവായി ഊഹങ്ങള്‍ പ്രചരിപ്പിക്കരുത്. ഒരു ചാനലുകളും രാഷ്ടീയ പ്രസ്ഥാനങ്ങളും വ്യക്തികളും മത്സരിക്കാനും വിജയിക്കാനുമുള്ള അവസരമാക്കരുത്.’
‘ഈ സംഭവത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ അധികാരികള്‍ കണ്ടെത്തട്ടെ, അതുവരെ നമ്മള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം’ എന്നാണ് ഷെയ്ന്‍ നിംഗ് പറയുന്നത്. അതേസസമയം, ഇന്ന് രാവിലെ 9.30ന്് ആണ് കളമശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോട നം നടന്നത്.
യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്രാ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സ്‌ഫോ ടനമുണ്ടായത്. സ്‌ഫോ ടനത്തില്‍ ഒരു സ്ത്രീ മരിച്ചു, 25 പേര്‍ക്ക് പരിക്കേറ്റു. അതില്‍ 5 പേരുടെ നില ഗുരുതരമാണ്. സ്‌ഫോ ടനം നടക്കുമ്പോള്‍ രണ്ടായിരത്തിലധികം പേര്‍ ഹാളിലുണ്ടായിരുന്നു.