വാപ്പച്ചിയുടെ ഓര്‍മ്മദിനത്തിൽ മകന് ഷെയ്ന് നിഗം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് . “ഇന്ന് വാപ്പിച്ചിയുടെ ഓര്‍മ്മദിനമാണെന്നും നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തണമെന്നു”മാണ് ഷെയ്ന്റെ കുറിപ്പ്. ഷെയ്നെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ശേഷമായിരുന്നു അഭിഈ ലോകത്തോട് വിടവാങ്ങുന്നത്. മകനെ മികച്ച ഒരു നടന് ആക്കണമെന്നത് അബിയുടെ എക്കാലത്തേയും ആഗ്രഹമായിരുന്നു.
എന്നാൽ ഷെയ്ൻ നിഗത്തിന്റെ നിർമാതാക്കളുടെ സംഘടന വിലക്കേർപ്പെടുത്തിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയാണ്. ഇതുസംബന്ധിച്ച വിവാദങ്ങൾ കത്തി നിൽക്കുന്ന വേളയിലാണ് ഷെയ്ന്റെ അച്ഛനും നടനുമായ അബിയുടെ ഓർമ്മ ദിനം. അബി അന്തരിച്ചിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം തികയുകയാണ്. 2017 നവംബര്‍ 30ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. രക്താര്‍ബുദത്തെതുടര്‍ന്ന് ഏറെ നാള് ചികിത്സയിലായിരുന്നു അബി.

മലയാളത്തിൽ മിമിക്രി കസെറ്റുകൾക്കു സ്വീകാര്യത നൽകിയ അബി അൻപതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ആമിനതാത്ത എന്ന കഥാപാത്രത്തിലൂടെയാണു അബി മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയത്. നയം വ്യക്തമാക്കുന്നു എന്നതാണ് ആദ്യസിനിമ. കലാഭവനിലും ഹരിശ്രീയിലും കൊച്ചിൻ സാഗറിലും ആർട്ടിസ്റ്റായി പ്രവർത്തിച്ചു. മഴവിൽക്കൂടാരം, സൈന്യം, കിരീടമില്ലാത്ത രാജാക്കന്മാർ, മിമിക്സ് ആക്ഷൻ 500, അനിയത്തിപ്രാവ്, രസികൻ, ഹാപ്പി വെഡ്ഡിങ് എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു.
shane nigam about abhi