ലോഹവള കൊണ്ട് ഇടിച്ചു, കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു; ഷെയ്ൻ നിഗം സിനിമയുടെ ലൊക്കേഷനിൽ ഗു ണ്ടാ ആ ക്രമണം

ഷെയ്ൻ നിഗം നായകനാകുന്ന ഹാൽ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ ഗു ണ്ടകളുടെ ആ ക്രമണം. ലൊക്കേഷനിൽ എത്തിയ ഗുണ്ടാ സംഘം പ്രൊഡക്ഷൻ മാനേജരെ ക്രൂ രമായി മ ർദ്ദിച്ചു. പ്രൊഡക്ഷൻ മാനേജർ ടി.ടി ജിബുവിനാണ് മ ർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം.

അഞ്ചംഗ സം ഘമാണ് ആക്ര മണത്തിന് പിന്നിലെന്നാണ് വിവരം. ജിബുവിന്റെ പരാതിയിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അബു ഹംദാൻ, ഷബീർ എന്നിവരും മറ്റു മൂന്നു പേരും ചേർന്നാണ് മർദിച്ചത് എന്ന് ജിബു പറയുന്നു. ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് ജിബുവിനെ വലിച്ചു കൊണ്ടുപോയി റോഡരികിൽ വച്ചാണ് മർദ്ദിച്ചതെന്നാണ് വിവരം.

ജിബുവിനെ ലോഹവള കൊണ്ട് ഇടിക്കുകയും കത്തികൊണ്ട് കുത്തി കൈയ്ക്ക് പരുക്കേൽപ്പിക്കുകയും ചെയ്തു. ബൈക്ക് വാടകയുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണം എന്നാണ് വിവരം. സിനിമയുടെ ആവശ്യത്തിന് അണിയറപ്രവർത്തകർ ബൈക്ക് വാടകയ്ക്ക് എടുത്തിരുന്നു.

എന്നാൽ വാടകയായി വൻ തുകയാണ് ചോദിച്ചത്. ഇത്രയും വലിയ തുക നൽകാൻ സാധിക്കില്ലെന്ന് അറിയിച്ചതോടെയാണ് അബു ഹംദാന്റെ നേതൃത്വത്തിലെത്തിയ സംഘം ലൊക്കേഷനിൽ ആക്രമണം അഴിച്ചുവിട്ടത്. ചിത്രത്തിന്റെ ഷൂട്ടിംഗ് വെള്ളിമാട് കുന്നിൽ വെളിച്ചെണ്ണ മില്ലിന് സമീപമാണ് നടക്കുന്നത്.

ജെവിജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് ചിത്രം റിലീസിനെത്തുക. ഓർഡിനറി, മധുര നാരങ്ങ, തോപ്പിൽ ജോപ്പൻ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ രചന നിർവഹിക്കുന്ന ചിത്രമാണ് ഹാൽ. മലയാളത്തെ കൂടാത ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യും.

Vijayasree Vijayasree :