മലയാള സിനിമയിൽ തിളങ്ങി നിന്ന താരമായിരുന്നു നടി ശാന്തി കൃഷ്ണ. കേരളത്തനിമ നിറഞ്ഞു തുളുമ്പുന്ന നടി എന്നാണ് ഏവരും ശാന്തിയെ വിശേഷിപ്പിക്കാറുള്ളത്. പേര് പോലെ തന്നെ സൗമ്യവും ശാന്തതയും അനുഭവപ്പെടുന്ന പ്രകൃതിക്കാരികൂടിയാണ് താരം . മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളുടെ നായികയായി തകര്‍ത്തഭിനയിച്ച താരം ഒരു സുപ്രഭാതത്തിൽ അപ്രതീക്ഷിതയാവുകയായിരുന്നു. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെയാണ് താരം തിരിച്ചെത്തിയത്. ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രത്തെയായിരുന്നു ശാന്തി അവതരിപ്പിച്ചത്
സിനിമയില്‍ തിളങ്ങി നിന്ന കാലത്തായിരുന്നു നടന്‍ ശ്രീനാഥുമായുള്ള ശാന്തി കൃഷ്ണയുടെ വിവാഹം നടക്കുന്നത്. അന്ന് ശാന്തി കൃഷ്ണയ്ക്ക് വയസ്സ് 19. വിവാഹത്തോടെ സിനിമയില്‍ നിന്നും ശാന്തി കൃഷ്ണ വിട്ടു നിന്നു. എന്നാലാ തീരുമാനം തീരെ പക്വതയില്ലെതെ എടുത്തൊരു തീരുമാനമായിരുന്നെന്ന് ശാന്തി കൃഷ്ണ പറയുന്നുണ്ട് . അന്ന് കണ്ടിരുന്ന പ്രണയ സിനിമകള്‍ പോലെ ആയിരിക്കും ജീവിതമെന്ന് കരുതി. പക്ഷേ യാഥാര്‍ഥ്യം അതല്ലായിരുന്നു. ആ പ്രായത്തില്‍ മാതാപിതാക്കള്‍ പറയുന്നത് കേട്ടില്ലെന്നും ശാന്തി കൃഷ്ണ പറയുന്നു.
ശ്രീനാഥുമായി ബന്ധം പിരിഞ്ഞ ശേഷം രണ്ടാമതും വിവാഹം കഴിച്ച ശാന്തി കൃഷ്ണയുടെ രണ്ടാം വിവാഹ ബന്ധവും ഇടക്ക് വെച്ച് പിരിഞ്ഞിരുന്നു. ശ്രീനാഥുമായുള്ള ബന്ധം പിരിയാനുള്ള കാരണം വെളിപ്പെടുത്തി ശാന്തികൃഷ്ണ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. 1984 ലാണ് പ്രണയിച്ചു വിവാഹം കഴിച്ചു എങ്കിലും 12 വർഷത്തിന് ശേഷം ബന്ധം പിരിഞ്ഞു.ശ്രീനാഥിന് നല്ല ഈഗോ ഉണ്ടായിരുന്നുവെന്നും സിനിമയിൽ താനും മറ്റൊരു നടനുമായി ബന്ധം ഉണ്ടെന്നുള്ള ഗോസ്സിപ്പുമാണ് ബന്ധം വേർപിരിയാൻ ഉള്ള കാരണമെന്ന് ശാന്തി പറയുന്നു. ആ നടനോട് ഒപ്പം പാടാനും സംഗീതത്തെ കുറിച് സംസാരിക്കാനും തുടങ്ങിയപ്പോൾ കൂടുതൽ ഗോസിപ്പുകൾ പടർന്നു.
ആളുകൾ തെറ്റിധരിച്ചു തുടങ്ങി പക്ഷെ ആ നടൻ എന്നും സൈറ്റിൽ ഭാര്യക്ക് ഒപ്പമായിരുന്നു വരുന്നത്, അവരുമായി എനിക്ക് നല്ല ബന്ധവും ഉണ്ട് അങ്ങനെ ഉള്ളപ്പോൾ ഗോസിപ്പികൾക്ക് മറുപടി കൊടുക്കാൻ തോന്നിയില്ലനും ശാന്തി കൃഷ്ണ പറയുന്നു . വിവാഹ ശേഷം അവസരങ്ങൾ വന്നപ്പോൾ നീ എന്തിനാണ് അഭിനയിക്കാൻ പോകുന്നതെന്ന് ചോദിക്കുമായിരുന്നു. അദ്ദേഹത്തിനൊപ്പം ഒരു ഗ്രാമത്തിലേയ്ക്ക് മാറി. ഇതോടെ സിനിമയിൽ നിന്ന് ആർക്കും ബന്ധപ്പെടാൻ പോലും കഴിഞ്ഞില്ല. താനും പതിയെ സിനിമ മറന്നു. ഇതിനിടെ ശാന്തി സിനിമയിലേയ്ക്കില്ലേയെന്ന് ചോദിച്ചവരോട് അവൾക്ക് താൽപ്പര്യമില്ലെന്ന് ശ്രീനാഥ് പറഞ്ഞുവെന്നും ശാന്തി കൃഷ്ണ പറയുന്നു. ശ്രീനാഥിന് ഇഷ്ടമില്ലെന്ന് മനസ്സിലായതോടെ പല അവസരങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി. ശ്രീനാഥിനും അവസരങ്ങൾ കുറഞ്ഞു. പിന്നെ ഈഗോ പ്രശ്നങ്ങളും വന്നുവെന്ന് ശാന്തി പറഞ്ഞു അങ്ങനെ ജീവിതത്തിൽ സംഭവിച്ച പല പ്രശ്നങ്ങളും വിവാഹമോചനത്തിലേക്ക് നയിച്ചു.