മക്കൾക്ക് ഒന്നും അറിയില്ലായിരുന്നു; വൈകിയാണ് അറിഞ്ഞത്, അപ്പോഴേക്കും എല്ലാം സംഭവിച്ചു

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താരം. കേരളത്തനിമ നിറഞ്ഞു തുളുമ്പുന്ന നടി പേര് പോലെ തന്നെ സൗമ്യവും ശാന്തതയും അനുഭവപ്പെടുന്ന പ്രകൃതിക്കാരി മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളുടെ നായികയായി തകര്‍ത്തഭിനയിച്ചു. നടി ശാന്തികൃഷ്ണയെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. സിനിമയിൽ നിന്ന് ഒരു സുപ്രഭാതത്തിൽ അപ്രതീക്ഷിതയാവുകയായിരുന്നു ശാന്തി
നീണ്ട 22 വർഷങ്ങൾക്ക് ശേഷം അല്‍ത്താഫ് സലീം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെയാണ് സിനിമയിലേക്ക് തിരിച്ചുവരവ് നടത്തി നിവിന്‍ പോളി ചിത്രത്തിന് പിന്നാലെ നിരവധി അവസരങ്ങളാണ് താരത്തിനെ തേടിയെത്തിയത്. അഭിനയത്തിന് പുറമെ ആലാപനത്തിലൂടെയും താരം ഏവരെയും ഞെട്ടിച്ചിരുന്നു.

വിവാഹ ശേഷം സിനിയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു ശാന്തി കൃഷ്ണ. പിന്നീട് കുഞ്ഞുങ്ങൾ ജനിച്ച് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും മടങ്ങി എത്തിയത്. അവർ എന്റെ പഴയ സിനിമകൾ ഒന്നും കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ താൻ ഒരു നടിയാണെന്ന് അവർക്ക് അറിയില്ലായിരുന്നു. പുറത്ത് പോകുമ്പോൾ ആളുകൾ വന്ന് ഫോട്ടോ എടുക്കുമായിരുന്നു. അപ്പോൾ മക്കൾ ഇതിന കുറിച്ച് ചോദിച്ചിരുന്നു. അപ്പോഴാണ് താൻ സിനിമയിൽ അഭിനയിച്ചിട്ടുള്ളതിനെ കുറിച്ച് അവർ അറിഞ്ഞതെന്ന് കൗമുദി യ്ക്ക് നൽകിയ അഭിമുഖത്തിൽ താരം പറയുന്നു

മക്കൾ തന്റെ നല്ലൊരു വിമർശകർ കൂടിയാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയാണ് അവർ മുഴുവനായി കണ്ട എന്റെ ചിത്രം. തിയേറ്ററിൽ പോയി ഞങ്ങൾ ഒരുമിച്ചായിരുന്നു സിനിമ കണ്ടത്. അവർക്ക് അത് നന്നായി ഇഷ്ടപ്പെടുകയും ചെയ്തു. പേരായ്മകളെ കുറിച്ചും ഇവർ പറയാറുണ്ട്. തന്റെ നല്ലൊരു വിമർശകർ കൂടിയാണ് മക്കൾ -ശാന്തി അഭിമുഖത്തിൽ പറഞ്ഞു. പണ്ടത്തെ തന്റെ ചിത്രങ്ങൾ ടിവിയിൽ വരുമ്പോൾ ഇതാണ് അമ്മ എന്ന് പറഞ്ഞു കൊടുക്കേണ്ടി വന്നിട്ടുണ്ടെന്നും നടി അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

സിനിമയിൽ മാത്രമല്ല യഥാർഥ ജീവിതത്തിലും താനൊരു ന്യൂജെൻ അമ്മയാണെന്ന് ശാന്തി കൃഷ്ണ പറഞ്ഞു. കാരണം എന്റെ മക്കൾ പുതിയ കാലത്ത് ജീവിക്കുന്നവരാണ്. അവരോടൊപ്പം പിടിച്ച് നിൽക്കണമെങ്കിൽ ഒരു ന്യൂജെൻ അമ്മയായെ പറ്റുകയുളളൂ. സിനിമയിലും ന്യൂജെൻ അമ്മയായിട്ടാണ് ശാന്തി എത്തിയത് . ഈ റോളുകൾ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. അതുവരെ കണ്ടതിൽ നിന്ന് വ്യത്യസ്തമായ രീതിയിലുള്ള അമ്മയായിട്ടായിരുന്നു രണ്ടാം വരവിൽ ശാന്തി എത്തിയത്.

അമ്മ കഥാപാത്രങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാൻ താൽപര്യമില്ലെന്ന് ശാന്തി കൃഷ്ണ പറഞ്ഞു. അത് ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ തൃപ്തി നൽകില്ല. അമിതാഭ് ബച്ചൻ ചെയ്യുന്നത് പോലെ ശക്തമായ വേഷങ്ങൾ ലഭിച്ചാൽ ഗംഭീരമാകും.ഇന്നത്തെ ട്രെന്റ് വെച്ച് നോക്കിയാൽ കോമഡിയ്ക്കൊക്കെ പ്രാധാന്യം നൽകുന്ന ചിത്രങ്ങളാണ് അധികവും പുറത്തു വരുന്നത്. ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ കുറവാണ്. പിന്നെ സിനിമയിൽ ഒന്നും പ്ലാൻ ചെയയാറില്ല. ഇനിയും നല്ല കഥാപാത്രങ്ങൾ കിട്ടുമെന്ന് വിചാരിക്കുന്നു. അതിനായി പ്രാർഥിക്കുന്നു-ശാന്തി കൃഷ്ണ അഭിമുഖത്തിൽ പറഞ്ഞു.

Noora T Noora T :