രജിത്തിനൊപ്പം ചിത്രം പകര്‍ത്താനായി തിക്കിത്തിരക്കി നില്‍ക്കുന്ന ഒരു വിഡ്ഢിയായ മനുഷ്യനെയും ഞാന്‍ അവിടെ കണ്ടു,വിമർശിച്ച് ഷാന്‍ റഹ്മാൻ!

ബിഗ്‌ബോസിൽ നിന്നും രജിത് കുമാർ പുറത്തായത് വലിയ വർത്തയായിരുന്നു.സോഷ്യൽ മീഡിയ ഒന്നടങ്കം ഇത് ചർച്ചയാവുകയും ചെയ്തു.പുറത്തുവന്ന രജിത്തിനെ കാണാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒത്തുകൂടിയത് നൂറോളം ആളുകളായിരുന്നു.കേരളത്തിൽ കൊറോണ പടർന്ന് പിടിച്ച സാഹചര്യത്തിൽ നിരവധി നിർദ്ദേശങ്ങൾ സർക്കാർ നൽകിയിരുന്നു.അത് ലങ്കിക്കുന്ന രീതിയിലായിരുന്നു കഴിഞ്ഞദിവസം വിമാനത്താവളത്തിൽ നടന്നത്.ഇപ്പോളിതാ ഇതിന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഷാന്‍ റഹ്മാൻ.

ഷാന്‍ റഹ്മാന്റെ കുറിപ്പ് വായിക്കാം

മണ്ടരത്തിന്റെ ഏറ്റവും വലിയ അവസ്ഥയാണ് കൊച്ചി നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം നമ്മള്‍ കണ്ടത്. മാസ്‌ക് പോലും ധരിക്കാതെ വിയര്‍ത്ത് കുളിച്ച്‌ മഹത്‌വ്യക്തിക്കൊപ്പം ചിത്രം പകര്‍ത്തുന്നു (അദ്ദേഹം പറയുന്നു മനസ്സ് ശുദ്ധമാണെങ്കില്‍ കൊറോണ വരില്ല എന്ന്. ഗോമൂത്രം കൊറോണയില്‍ നിന്ന് രക്ഷിക്കും എന്ന് പറയുന്നതിന് തുല്യമാണത്). അവിടെ കാണിച്ച നിരുത്തരവാദിത്തപരമായ പ്രവര്‍ത്തിക്ക് നിങ്ങള്‍ എല്ലാവരും ഉത്തരവാദികളാണ്. ഈ പകര്‍ച്ചാവ്യാധിയുടെ ഭീതി ഒഴിയുവരെ നിങ്ങള്‍ക്ക് കാത്തിരിക്കാമായിരുന്നു. ജനക്കൂട്ടം ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദ്ദേശം നമുക്ക് മുന്നില്‍ ഉണ്ട്. തൊട്ടടുത്ത് നില്‍ക്കുന്നയാള്‍ക്ക് കൊറോണയില്ലെന്ന് നിങ്ങള്‍ക്ക് എന്തുറപ്പാണുള്ളത്. ഒരു കൊച്ചു പെണ്‍കുട്ടിയെ ഒക്കത്തേറ്റി ആ വ്യക്തിക്കൊപ്പമുള്ള ഒരു ചിത്രം പകര്‍ത്താനായി തിക്കിത്തിരക്കി നില്‍ക്കുന്ന ഒരു വിഡ്ഢിയായ മനുഷ്യനെയും ഞാന്‍ അവിടെ കണ്ടു. ലോകം മുഴുവന്‍ പകര്‍ച്ചാവ്യാധിയോട് മല്ലിടുമ്ബോള്‍ സൂപ്പര്‍താരത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്ന നേരത്ത് എന്തുകൊണ്ട് എന്നെ നോക്കിയില്ലെന്ന് ആ കുട്ടി ഒരിക്കല്‍ നിങ്ങളോട് ചോദിക്കും. ഈ മഹത്‌വ്യക്തി നിങ്ങളുടെ അസുഖം ഭേദപ്പെടുത്തുമോ? നിങ്ങള്‍ അതിനുള്ള ഉത്തരം കണ്ടെത്തിക്കോളൂ, അത് നിങ്ങളിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്- ഷാന്‍ റഹ്മാന്‍ കുറിച്ചു.

shan rehman about rejith kumar

Vyshnavi Raj Raj :