അമ്മമാരുടെ ജിമിക്കി അച്ഛന്മാർ കട്ടോണ്ടു പോകാത്ത കേരളത്തിൽ ജിമ്മിക്കി കമ്മൽ എങ്ങനെ ഹിറ്റായെന്നു ചർച്ചയ്ക്കു വിധേയമാക്കണം എന്ന് പറഞ്ഞ ചിന്ത ജെറോമിനു ഷാൻ റഹ്മാന്റെ കിടിലൻ മറുപടി !!!

അമ്മമാരുടെ ജിമിക്കി അച്ഛന്മാർ കട്ടോണ്ടു പോകാത്ത കേരളത്തിൽ ജിമ്മിക്കി കമ്മൽ എങ്ങനെ ഹിറ്റായെന്നു ചർച്ചയ്ക്കു വിധേയമാക്കണം എന്ന് പറഞ്ഞ ചിന്ത ജെറോമിനു ഷാൻ റഹ്മാന്റെ കിടിലൻ മറുപടി !!!

ഷാൻ റഹ്മാന്റെ മാണിക്യ മലരും ജിമിക്കി കമ്മലും തീർത്ത ഓളമൊന്നും ഇപ്പോളും മലയാളികളെ വിട്ടു പോയിട്ടില്ല. യുട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതെത്തി ലോകം ഏറ്റു പാടിയ ജിമ്മിക്കി കമ്മലും കണ്ണിറുക്കി തരംഗമായ പ്രിയ വാര്യർക്കൊപ്പം ഹിറ്റായ മാണിക്യ മലരായ പൂവിയും എല്ലാം ഷാൻ റഹ്മാന്റെ വിസ്മയമാണ് . പക്ഷെ ആളുകൾ ഉയർത്തുമ്പോളും ഡിസ്‌ലൈക്കിന്റെ പെരുമഴയും ലഭിക്കാറുണ്ട്. അതിനെ കുറിച്ച് ഷാൻ റഹ്മാൻ മനസു തുറക്കുന്നു.

ഡിസ്‌ലൈക്ക് കിട്ടുന്നത് പാട്ടിന്റെ കുഴപ്പം കൊണ്ടല്ല . അതിനു മറ്റു കാരണങ്ങളാണ് ഉള്ളത്. പക്ഷെ എന്ത് പറഞ്ഞാലും വലിച്ചു കീറി ഒട്ടിക്കാൻ നിൽക്കുന്ന അസ്വാസ്ഥരായ ഒരുപാടുപേർ സോഷ്യൽ മീഡിയയിൽ ഉണ്ട്.

ഒരു പാട്ടുകേട്ട് , ഒരു സിനിമ കണ്ടു , ഇത്രയ്ക്ക് അസ്വസ്ഥരാകേണ്ട കാര്യം ഉണ്ടോ ? എന്റർടൈൻമെറ്റല്ലേ ഇതിന്റെ അടിസ്ഥാനം ?ജിമിക്കി കമ്മൽ ഹിറ്റായപ്പോൾ ഒരു പെൺകുട്ടിയുടെ പ്രസംഗം കേട്ട് . ‘കേരളത്തിലെ അമ്മമാരുടെ ജിമിക്കി അച്ചന്മാർ കട്ടോണ്ടു പോകുന്നില്ല, അമ്മമാർ ബ്രാണ്ടി കട്ട് കുടിക്കാറില്ല .എന്നിട്ടും ഈ പാട്ടെങ്ങനെ ഹിറ്റാഎന്ന് ചർച്ചക്ക് വിദേയമാക്കണം . ഇത് വെറുമൊരു പാട്ടല്ലേ ? കേരളം ചർച്ച ചെയ്യണ്ട മറ്റെന്തൊക്കെ കാര്യങ്ങളുണ്ട് ? പിന്നെ ഡിസ്‌ലൈക്ക് അടിച്ചാലൊന്നും പാട്ടിനെയോ സിനിമയെയോ തോല്പിക്കാനാകില്ല – ഷാൻ റഹ്മാൻ പറയുന്നു.

shan rahman about jimmikki kammal song controversy

Sruthi S :