വിവാഹ ശേഷവും തമിഴിലും തെലുങ്കിലും അവസരം ലഭിക്കുമ്പോള്‍ മലയാളത്തില്‍ അവസരമില്ല, ഡാൻസിന്റെ പേരിൽ അവസരങ്ങൾ നഷ്ടപ്പെട്ടു; ഷംന കാസിം

അഭിനേത്രിയെന്ന നിലയിലും നർത്തകി എന്ന നിലയിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഷംന കാസിം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലൊം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.

ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വിവാഹശേഷവും തമിഴിലും തെലുങ്കിലും അവസരം ലഭിക്കുമ്പോള്‍ മലയാളത്തില്‍ അവസരമില്ല എന്നാണ് ഷംന പറയുന്നത്. സ്റ്റേജ് ഷോകളുടെ പേരില്‍ വലിയ ഒരു സിനിമയില്‍ അവസരം നഷ്ടപ്പെട്ടു.

ചില സിനിമകളുടെ കരാര്‍ രൂപപ്പെടുത്തുമ്പോള്‍ തന്നെ രണ്ട് മാസമെങ്കിലും സ്റ്റേജ് ഷോകള്‍ പാടില്ലെന്ന് നിബന്ധന വയ്ക്കാറുണ്ട്. ഇത്തരം നിര്‍ദേശങ്ങള്‍ തള്ളിക്കളഞ്ഞതാവാം തനിക്ക് മലയാള സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതിന് കാരണം. വിവാഹ ശേഷവും തമിഴിലും തെലുങ്കിലും അവസരം ലഭിക്കുമ്പോള്‍ മലയാളത്തില്‍ അവസരമില്ല.

അന്ന്, അവര്‍ പറയുന്നതു കേട്ട് നൃത്തം വേണ്ടെന്ന് വച്ചിരുന്നെങ്കില്‍ ഇന്നു സിനിമയും നൃത്തവും ഉണ്ടാവില്ലായിരുന്നു. എന്നാല്‍ ‘അമ്മ’ സംഘടനയില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടില്ല. ഇപ്പോഴും അമ്മ അംഗത്വം തുടരുന്നുണ്ട്. മലയാള സിനിമയിലെ ഇപ്പോഴത്തെ സംഭവങ്ങള്‍ മോശമാണെങ്കിലും, അതെല്ലാം നല്ലതായി മാറുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് ഷംന കാസിം പറയുന്നത്.

അതേസമയം, ബായ് അല്‍ നാഹ്ദ ടുവില്‍ ഷംന കാസിം ഡാന്‍സ് സ്‌കൂള്‍ എന്ന പേരില്‍ ഡാന്‍സ് സ്റ്റുഡിയോ ആരംഭിച്ചിട്ടുണ്ട് താരം. സുഹൃത്തായ നുസ്മ അയ്യൂരിനൊപ്പം ചേര്‍ന്നാണ് ഷംന ഡാന്‍സ് സ്‌കൂള്‍ തുടങ്ങിയിരിക്കുന്നത്. ഇടേക്ക് വെച്ച് ഡാൻസിൽ നിന്നും താരം വിട്ട് നിന്നിരുന്നു. ഡാൻസ് വേദികളിൽ നിന്നും വിട്ടു നിൽക്കാൻ കാരണം ഭർത്താവാണോ എന്ന തരത്തിലും ചോദ്യങ്ങൾ വന്നിരുന്നു.

തീർച്ചയായും ഡാൻസിനാണ് പ്രാധാന്യം. ഡാൻസാണ് എന്റെ എല്ലാം. ഞാൻ ഇപ്പോൾ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നതും എന്റെ ഡാൻസാണ്. ബ്രേക്ക് എടുത്തോ, ഇക്ക സമ്മതിക്കാത്തതാണോ, ഇനി സ്‌റ്റേജിൽ ഡാൻസ് ചെയ്യാൻ അനുവദിക്കില്ലേ എന്നൊക്കെ ആളുകൾ ചോദിക്കുന്നുണ്ട്. പക്ഷെ അങ്ങനെയൊന്നുമില്ല.

ഒരിക്കലും ഇക്ക അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. ചിലർ ചോദിക്കുന്നുണ്ടായിരുന്നു, ഇക്ക ഡാൻസ് നിർത്തിച്ചോ എന്ന്. അങ്ങനെ ഒന്നുമല്ല. ഇപ്പോൾ ചെറിയ ബ്രേക്ക് എടുത്തതാണ്. 2024 ൽ ഞാൻ എന്തായാലും സ്‌റ്റേജിലേക്ക് തിരിച്ചെത്തും എന്നും ഷംന പറഞ്ഞിരുന്നു. അതുപോലെ തന്നെ താരം തിരിച്ചെത്തിയിരുന്നു.

Vijayasree Vijayasree :