“എന്നെ പോലെ ഒരാളെ മോഹന്‍‌ലാലിന് എതിരെ ആരെങ്കിലും കാസ്റ്റ് ചെയ്യുമോ ?! അന്ന് ഞാന്‍ ശരിക്കും അമ്പരന്നുപോയി” ഷമ്മി തിലകന്‍ പറയുന്നു…

“എന്നെ പോലെ ഒരാളെ മോഹന്‍‌ലാലിന് എതിരെ ആരെങ്കിലും കാസ്റ്റ് ചെയ്യുമോ ?! അന്ന് ഞാന്‍ ശരിക്കും അമ്പരന്നുപോയി” ഷമ്മി തിലകന്‍ പറയുന്നു…

വില്ലന്‍ വേഷങ്ങളും കോമഡി കഥാപാത്രങ്ങളുമെല്ലാം തന്മയത്തത്തോടെ അവതരിപ്പിക്കുന്ന മലയാളത്തിലെ അപൂർവ്വം നടന്‍‌മാരില്‍ ഒരാളാണ് തിലകന്റെ മകന്‍ ഷമ്മി തിലകന്‍. ഗാംഭീര്യമായ ശബ്ദം തന്നെയാണ് ഷമ്മി തിലകന് പ്രേക്ഷകരില്‍ ശ്രദ്ധ നേടി നല്‍കിയത്.

ദേവസുരം എന്ന ചിത്രത്തില്‍ മുണ്ടക്കല്‍ ശേഖരന്റെ ശബ്ദമായാണ് ഷമ്മി തിലകന്‍ സിനിമയിലേക്ക് കടന്നു വരുന്നത്. ഇപ്പോഴിതാ പ്രജ എന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തിനായി തന്നെ ക്ഷണിച്ചപ്പോഴുണ്ടായ ഞെട്ടലിനെകുറിച്ച്‌ തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

ജോഷി സര്‍ വിളിച്ചപ്പോള്‍ ഞാന്‍ അമ്പരന്നുപോയി. മോഹന്‍‌ലാലിന് എതിരെ എന്നെപ്പോലെ ഒരാളെ ആരെങ്കിലും കാ‍സ്റ്റ് ചെയ്യുമോ എന്നായിരുന്നു അപ്പോഴത്തെ ചിന്തയെന്ന് ഷമ്മി തിലകന്‍ പറയുന്നു. വില്ലന്‍ കഥാപാത്രങ്ങളും കോമഡി വേഷങ്ങളും ഞാന്‍ ആസ്വദിച്ചാണ് ചെയ്യാറുള്ളത്. എല്ലാതരം വേഷങ്ങളും ചെയ്യണം എന്നാണ് ആഗ്രഹം. അല്ലാത്തയാളെ നടന്‍ എന്ന് വിളിക്കാന്‍ കഴിയില്ല എന്നും ഷമ്മി തിലകന്‍ പറഞ്ഞു.

Shammi Thilakan about his Villain character in Praja

Abhishek G S :