‘പൂപ്പല്‍ പിടിച്ച ഒരു പഴംകാഴ്ച… ചിത്രം കുത്തിപൊക്കി ഷമ്മി തിലകൻ

ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ താരങ്ങളെല്ലാം പഴയകാല ഓര്‍മകളിലേക്ക് പോവുകയാണ്. പഴയ ചിത്രങ്ങൾ കുത്തിപൊക്കി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്

ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടന്‍ ഷമ്മി തിലകന്‍. നടനും താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവിനൊപ്പമുള്ള പഴയകാല ചിത്രമാണ് ഷമ്മി പങ്കുവെച്ചിരിക്കുന്നത്.

‘പൂപ്പല്‍ പിടിച്ച ഒരു പഴംകാഴ്ച…’

‘ഇന്നത്തെ അമ്മേടെ നായരോടൊപ്പം 30 വര്‍ഷങ്ങള്‍ക്ക് മുമ്പ്.! ടി.കെ.രാജീവ് കുമാറിന്റെ ഒറ്റയാള്‍പട്ടാളം സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഇടവേളകള്‍ ഇല്ലാതെ എന്റെ മുറിയില്‍ ഉണ്ടായിരുന്ന ബാബു…!’ പഴയകാല ചിത്രം പങ്കുവെച്ച് ഷമ്മി തിലകന്‍ കുറിച്ചു.

നിരവധി രസകരമായ കമന്റുകളാണ് പോസ്റ്റിന് വരുന്നത്. ‘അമ്മേടെ തലപ്പത്തിരിക്കുന്ന ഏതെങ്കിലും ഒരുത്തനെതിരെ ഒരു വിരല്‍ എങ്കിലും അനക്കാന്‍ പറ്റുമോ ഏതെങ്കിലും സിനിമാ പ്രവര്‍ത്തകന്…? But i can..’ തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് വന്നു കൊണ്ടിരിക്കുന്നത്.

shammi thilakan

Noora T Noora T :