മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശാലു മേനോന്. നിരവധി സീരിയലുകളുടെയും സിനിമകളുടെയും ഭാഗമായ ശാലുവിന് ആരാധകരേറെയാണ്. അഭിനയത്തെയും നൃത്തത്തെയും ഒരു പോലെ സ്നേഹിക്കുന്ന ശാലുനിരവധി കുട്ടികളെ നൃത്തവും അഭ്യസിപ്പിക്കുന്നുണ്ട്. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമാണ് ശാലു അഭിനയലോകത്ത് സജീവമാകുന്നത്.

സോഷ്യല്‍മീഡിയയിലും സജീവ സാന്നിധ്യമാണ് ശാലു മേനോന്. തന്റെ വിശേഷങ്ങള്‍ എല്ലാം പങ്കിടാറുള്ള താരം പുത്തന്‍ ചിത്രങ്ങളെല്ലാം ആരാധകര്‍ക്കായി പങ്കു വെയ്ക്കാറുണ്ട്. ശാലുവിനെ പോലെ തന്നെ സുപരിചിതനാണ് ശാലുവിന്റെ മുന്‍ ഭര്‍ത്താവ് സജി. നിരവധി പരമ്പരകളില്‍ തിളങ്ങിയിട്ടുണ്ട് നടന്. ഇടക്കാലത്ത് അഭിനയത്തില്‍ നിന്ന് വിട്ടു നിന്ന താരം ഇപ്പോള്‍ വീണ്ടും സജീവമായിട്ടുണ്ട്.
സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബശ്രീ ശാരദയില്‍ ആണ് നടന് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ശ്രദ്ധേയമായ വേഷമാണ് പരമ്പരയില്‍ നടന് കൈകാര്യം ചെയ്യുന്നത്. അതേസമയം, വ്യക്തിജീവിതത്തിലെ കുറെ കാര്യങ്ങളുടെ പേരില്‍ നടന് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അടുത്തിടെയാണ് ഇരുവരും പിരിഞ്ഞത്. ഇതോടെയാണ് വാര്‍ത്തകളില്‍ നിറഞ്ഞത്.
ഇപ്പോഴിതാ തന്റെ ജിവിതത്തേയും അഭിനയ ജീവിതത്തേയും കുറിച്ച് തുറന്നു പറയുകയാണ് സജി നായര്‍. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ആണ് താരം മനസ്സ് തുറന്നത്. 2016 ലാണ് സജി ജി നായരും ശാലു മേനോനും വിവാഹിതര്‍ ആവുന്നത്. ഇരവുരം തമ്മില്‍ പ്രണയിച്ച് ആണ് വിവാഹം കഴിച്ചത്. ആലിലത്താലി എന്ന പരമ്പരയില്‍ ഒന്നിച്ച് അഭിനയിക്കുമ്പോഴാണ് ഇരുവരും തമ്മില്‍ അടുപ്പത്തില്‍ ആവുന്നത്.
അടുത്തിടെ ശാലു മേനോന് നടത്തിയ ചില പ്രസ്താവനകളെ കുറിച്ച് സജി നായര്‍ പ്രതികരിച്ചിരുന്നു. താനും തിരിച്ചു പറയാന്‍ തുടങ്ങിയാല്‍ മറ്റുള്ളവരുമായി ഒരു വ്യത്യാസവും ഇല്ലാതായി പോവും എന്നാണ് സജി പറഞ്ഞത്. താനിപ്പോള്‍ ഒന്നും തന്നെ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും പറയാന്‍ കുറച്ചധികം പറയാനുണ്ട് എന്നും സജി പറഞ്ഞു. പറയാന്‍ ഉള്ളത് സമയം ആകുമ്പോള്‍ താന്‍ പറയുമെന്നും സജി പറയുന്നുണ്ട്. ആവശ്യം കഴിയുമ്പോള്‍ വലിച്ചെറിയാന്‍ ഉള്ളതല്ലല്ലോ നമ്മുടെ ഒക്കെ ജീവിതം.
എന്നെ മുഴുവനായും നശിപ്പിച്ചു എന്ന് മാത്രമേ തനിക്ക് ഇപ്പോള്‍ പറയാന്‍ ഉള്ളൂ. ഇപ്പോള്‍ തന്റെ ശ്രദ്ധ മുഴുവന്‍ അഭിനയത്തിലാണെന്നും മറ്റൊന്നിലും ശ്രദ്ധിക്കുന്നില്ലെന്നും സജി നായര്‍ പറഞ്ഞു. അതൊന്നും കൂടാതെ മറ്റൊന്നും ചിന്തിക്കാന്‍ സമയം ഇല്ലെന്നും സജി നായര്‍ പറയുന്നു.
വരുന്ന പ്രോജക്ടുകള്‍ ഏതു ഭാഷ ആണെങ്കിലും ചെയ്യാനുള്ള മനസ് ഉണ്ട്. സീരിയലില്‍ അഭിനയിക്കാന്‍ ആണ് കൂടുതല്‍ താല്പര്യം. പുതിയ പരമ്പരകളും അവസരങ്ങളും കിട്ടാനുള്ള കാത്തിരിപ്പില്‍ ആണ്. 2022 മരണത്തിനും ജീവിതത്തിനുമിടയിലൂടെ കടന്ന് പോയ വര്‍ഷമായിരുന്നു തനിക്ക്.
സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് വേണ്ടി എന്നോടൊപ്പം കൂടിയ പലരുടേയും മുഖം മൂടികള്‍ അഴിഞ്ഞ് വീണ വര്‍ഷം കൂടിയായിരുന്നു. എന്നെ സ്നേഹിക്കുന്നവരെയും ചതിച്ചവരെയും എന്റെ നന്മ ആഗ്രഹിക്കുന്നവരേയും തിരിച്ചറിഞ്ഞ വര്‍ഷം കൂടിയാണ് 2022. ഒന്നില്‍ നിന്നും ഭയന്ന് ഓടാന്‍ എനിക്ക് മനസ്സില്ല. ചതിച്ചവര്‍ക്ക് നന്ദി. പുതിയ പാഠങ്ങള്‍ നിങള്‍ പഠിപ്പിച്ചു തന്നു. സ്നേഹിച്ചവര്‍ക്കും കൂടെ നിന്നവര്‍ക്കും നന്ദിയുണ്ട്. 2023 ലും എനിക്ക് എന്നും ഞാനാകാനേ കഴിയൂ. ആ പഴയ ഞാന്‍ എന്നാണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം കുറിച്ചത്.
മുമ്പ് ശാലു മേനോനെ കുറിച്ചും താരം പറഞ്ഞിരുന്നു. എന്റെ ഭാര്യ, എന്റെ കാമുകി, എന്റെ പ്രണയിനി എല്ലാം ശാലുവാണ്. അവള് എന്നോട് പറഞ്ഞ വാക്കുകളെല്ലാം എന്നും എന്റെ ഹൃദയത്തിലുണ്ടാവും. അവളെ കുറിച്ച് എനിക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. എന്നാല്‍ ഞങ്ങള്‍ പിരിഞ്ഞിരിന്നതിനാല്‍ അതൊക്കെ അവള് എങ്ങനെ ഉള്‍ക്കൊള്ളുമെന്ന് എനിക്ക് അറിയില്ല.’
‘അവളെ ബുദ്ധിമുട്ടിക്കാന്‍ ഇപ്പോഴും എനിക്ക് ഇഷ്ടമല്ല. അവള്‍ക്ക് വേണ്ടിയാണ് ഞാന്‍ ഡിവോഴ്സിന് സമ്മതം നല്‍കിയത് പോലും. ഇപ്പോള്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. ‘അവളെ വിഷമിപ്പിക്കാന്‍ ഒരുകാലവും എനിക്ക് കഴിയില്ല, അതാണ് ഡിവോഴ്സ് വേണമെന്ന് പറഞ്ഞപ്പോള്‍ ഒപ്പിട്ട് കൊടുത്തതും. അതിന് എന്നെ ആളുകള്‍ മണ്ടന്‍ എന്നോ, വിഡ്ഡിയെന്നോ വിളിച്ചാലും എനിക്ക് പ്രശ്നമല്ല,’ എന്നും നടന് പറയുന്നു.
‘ആലിലത്താലിക്ക് ശേഷം ഞങ്ങള്‍ രണ്ട് വഴിക്ക് പിരിഞ്ഞതാണ്. അതിനിടയിലാണ് സോളാര്‍ കേസ് വരുന്നത്. അതിനു ശേഷം അവളും അമ്മയും കൂടെ എന്നെ വന്ന് കണ്ടു. ഞാന്‍ അഭിനയം വിട്ട് രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയായിരുന്നു അപ്പോള്‍. ബാലെയില്‍ ചേരാന്‍ ക്ഷണിച്ചുകൊണ്ടാണ് ശാലു വന്നത്. അവള് എനിക്ക് പ്രിയപ്പെട്ടവളായത് കൊണ്ട് എല്ലാം ഉപേക്ഷിച്ച് ഞാന്‍ വീണ്ടും അഭിനയത്തില്‍ സജീവമായി എന്നും അദ്ദേഹം പറഞ്ഞിരുന്നു.
