ബിഗ്‌ബോസ് സീസൺ 2;മത്സരാർത്ഥിയായി ശാലുമേനോൻ ഉണ്ടാകുമോ?ചിലസൂചനകൾ പുറത്തുവരുന്നു!

മലയാളി പ്രേക്ഷകർക്കിടയിൽ ഒരുപാട് ചർച്ചകൾക്ക് വഴിതെളിയിച്ച ഒരു റിയാലിറ്റി ഷോയായിരുന്നു ബിഗ്‌ബോസ്.സീസൺ ഒന്നിൽ നടന്ന സംഭവങ്ങളൊന്നും ഇതുവരെ ടെലിവിഷൻ പ്രേക്ഷകർ മറക്കാനിടയില്ല.ഇപ്പോളിതാ സീസൺ രണ്ട് ആരംഭിക്കാൻ പോകുമ്പോൾ ആരൊക്കെയാകും മത്സരാർത്ഥികൾ എന്ന ആകാംക്ഷയിലാണ് ആരാധകർ.കഴിഞ്ഞ ദിവസം നടി ശാലു മേനോന്‍ പ്രശസ്തമായ ഒരു മലയാള ചലച്ചിത്രഗാനം ആലപിക്കുന്നതിന്റെ വീഡിയോ ഏഷ്യാനെറ്റ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരുന്നു.ഈ പോസ്റ്റിന് താഴെയെത്തിയ നിരവധി കമന്റുകള്‍ ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ഒരു മത്സരാര്‍ഥി ശാലു മേനോന്‍ ആയിരിക്കുമോ എന്നായിരുന്നു. പ്രണയവര്‍ണങ്ങള്‍ എന്ന ചിത്രത്തിനുവേണ്ടി വിദ്യാസാഗര്‍ ഈണമിട്ട ‘വരമഞ്ഞളാടിയ’ എന്ന് തുടങ്ങുന്ന പാട്ടാണ് ശാലു വിഡിയോയിൽ പാടുന്നത്.

അടുത്ത വര്‍ഷം തുടക്കത്തില്‍ ആരംഭിക്കാനിരിക്കുന്ന ഷോയുടെ ആദ്യ എപ്പിസോഡിലാവും ഈ സീസീണിലെ മത്സരാര്‍ഥികള്‍ ആരൊക്കെയെന്ന പ്രഖ്യാപനം ഔദ്യോഗികമായി പുറത്തുവരിക. എന്നാല്‍ ഷോയില്‍ മത്സരാര്‍ഥികളായി തങ്ങള്‍ കാണാനാഗ്രഹിക്കുന്ന പ്രിയതാരങ്ങളുടെ പേരുകള്‍ ആരാധകര്‍ സോഷ്യല്‍ മീഡിയ ക്യാമ്പെയ്‌നായി ഉയര്‍ത്തുന്നുണ്ട്. അതില്‍ ഏറെയൊന്നും മുഴങ്ങിക്കേള്‍ക്കാത്ത പേരാണ് നടി ശാലു മേനോന്റേത്. എന്തായാലും ഏറെ പ്രതീക്ഷയിലാണ് ആരാധകർ.എന്നാല്‍ ആ ചോദ്യത്തിന്റെ ഉത്തരമറിയാന്‍ ഏതായാലും 2020 തുടക്കം വരെ കാത്തിരിക്കുകയേ നിര്‍വ്വാഹമുള്ളൂ.ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നെങ്കിലും മലയാളത്തിൽ ഏറ്റവും ജനശ്രദ്ധ പിടിച്ചുപറ്റിയ പരിപാടികളിൽ ഒന്നായിരുന്നു ബിഗ്‌ബോസ്.സാബുമോനും,പേളി മാണിയും ശ്രീനീഷും , രഞ്ജിനി ഹരിദാസും, അർച്ചനയും ഒക്കെയായിരുന്നു സീസൺ ഒന്നിലെ മത്സരാർത്ഥികൾ.

shalu menon in bigboss season 2

Vyshnavi Raj Raj :