എനിക്ക് കോൺടാക്ട് കൂടുതലുള്ളത് കാവ്യയുമാണ്. വളരെ നല്ല ബന്ധമാണ്. മാക്സിമം ഞങ്ങൾ വിളിക്കാറുണ്ട്; ദിലീപേട്ടൻ പെട്ടെന്ന് എന്നെ വിളിച്ചാണ് വഴിപാടിന്റെ കാര്യം പറഞ്ഞത്; ശാലു മേനോൻ

മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ശാലു മേനോൻ. നിരവധി സീരിയലുകളുടെയും സിനിമകളുടെയും ഭാഗമായ ശാലുവിന് ആരാധകരേറെയാണ്. അഭിനയത്തെയും നൃത്തത്തെയും ഒരു പോലെ സ്‌നേഹിക്കുന്ന ശാലുനിരവധി കുട്ടികളെ നൃത്തവും അഭ്യസിപ്പിക്കുന്നുണ്ട്. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമാണ് ശാലു അഭിനയലോകത്ത് സജീവമാകുന്നത്. സോഷ്യൽമീഡിയയിലും സജീവ സാന്നിധ്യമാണ് ശാലു മേനോൻ.

സോളാർ ത‌ട്ടിപ്പ് കേസിൽ ശാലു മേനോനും അകപ്പെട്ടു. ഇപ്പോഴിതാ ആ കാലഘട്ടത്തെക്കുറിച്ച് സംസാരിക്കുകയാണ് ശാലു മേനോൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് നടി ഇതേ കുറിച്ച് പറഞ്ഞത്. അന്ന് എങ്ങനെ പിടിച്ച് നിന്നു എന്നറിയില്ല. അന്ന് അമ്മയുടെയും അമ്മൂമ്മയുടെയും സപ്പോർട്ട് ഉണ്ടായിരുന്നു. ഇപ്പോൾ സ്വന്തമായി തന്റേടമൊക്കെ വന്നു.

ഒരു കലാകാരിയെയോ കലാകാരനെയോ ഒരിക്കലും തകർക്കാൻ പറ്റില്ല. സത്യസന്ധമായി പോകുന്ന ആളാണെങ്കിൽ. പിന്നെ സമയദോഷം കാരണം ഓരോന്ന് അനുഭവിക്കേണ്ടി വരും. പക്ഷെ എന്നാലും സുഖമായി അതൊക്കെ തരണം ചെയ്ത് പോകാൻ പറ്റും. എന്റെ പ്രശ്നങ്ങളുടെ സമയത്താണ് അത് തിരിച്ചറിയുന്നത്.

വളരെ കുറച്ച് പേരെ പ്രശ്നം വന്നപ്പോൾ എന്റെ കൂടെ ഉണ്ടായിരുന്നുള്ളൂ. ഒരു പ്രശ്നം വരുമ്പോൾ കൂടെ നിൽക്കുന്നവരാണ് യഥാർത്ഥ സ്നേഹമുളളവർ എന്ന് മനസിലാക്കി. കാരണം പ്രശ്നങ്ങൾ വന്നപ്പോൾ പലരും ഒഴിവാക്കി. ഇപ്പോഴും പല സ്ഥലങ്ങളിൽ നിന്നും ഒഴിവാക്കുന്നുണ്ട്. ഇതൊക്കെ കഴിഞ്ഞിട്ട് തന്നെ പത്ത് പന്ത്രണ്ട് വർഷമായി. ഇപ്പോഴും ചിലരൊക്കെ ഓർത്ത് വെച്ചിരിക്കുകയാണ്.

ഒഴിവാക്കുന്നതിനെ നന്നായി മനസിലാക്കിയ ആളാണ് ഞാൻ. പ്രത്യേകിച്ചും എന്റെ കുടുംബത്തിൽ‌ നിന്ന്. എന്റെ പാരന്റ്സും പഠിപ്പിക്കുന്ന കുട്ടികളും അമ്മയുടെ ആങ്ങളയുമാണ് സപ്പോർട്ട് ചെയ്തത്. ഈ പ്രശ്നങ്ങൾക്ക് ശേഷം ഞാൻ പ്രോഗ്രാം ചെയ്തിരുന്നു. ഇങ്ങനെയൊക്കെ വന്ന ആളാണ്, അമ്പലത്തിൽ ചെല്ലുമ്പോൾ എന്തായിരിക്കും പ്രേക്ഷകരുടെ പ്രതികരണം എന്ന് മനസിലുണ്ടായിരുന്നു.

ആ സമയത്ത് നാൽപതോളം വേദികളിൽ പ്രോഗ്രാം ചെയ്തു. പക്ഷെ ഒരു പ്രശ്നവുമുണ്ടായില്ലെന്നും ശാലു മേനോൻ വ്യക്തമാക്കി. ഇപ്പോൾ കുറച്ച് കാലം എനിക്ക് കോൺടാക്ട് കൂടുതലുള്ളത് കാവ്യയുമാണ്. വളരെ നല്ല ബന്ധമാണ്. മാക്സിമം ഞങ്ങൾ വിളിക്കാറുണ്ട്. മെസേജ് അയക്കാറുണ്ട്. എനിക്ക് ഫീൽ‍ഡിൽ കണക്ഷൻസ് കുറവാണ്. എന്നാലും കാവ്യയുമായി കുറച്ച് കാലമായി സൗഹൃദമുണ്ടെന്നും ശാലു മേനോൻ വ്യക്തമാക്കി.

കാവ്യയെ നേരത്തെ തൊട്ടെ എനിക്കറിയാം, സ്‌കൂൾ തൊട്ടേ അറിയാം. ഫുൾ വിളിക്കുകയോ കോൺണ്ടാക്ട് ചെയ്യുകയോ ഒന്നുമില്ല, ഇടയ്ക്ക് ഒന്ന് മെസേജ് അയക്കും അത്രയൊക്കയെ ഉണ്ടായിരുന്നുള്ളൂ. 25ാം അനിവേഴ്‌സറി സമയത്ത് ദിലീപേട്ടന്റെ നമ്പറിൽ ഇല്ലാതിരുന്നത് കൊണ്ട് ഞാൻ കാവ്യയെയാണ് വിളിച്ചത്. കാവ്യയെ വിളിച്ചു.

കാവ്യ പറഞ്ഞു ദിലീപേട്ടന്റെ നമ്പർ തരാം നേരിട്ട് വിളിച്ചോ, അതിനെന്താ കുഴപ്പം ഫ്രീ ആണെങ്കിൽ വരുമെന്ന് പറഞ്ഞു, അങ്ങനെ ഞാൻ ദിലീപേട്ടനെ കോൺടാക്റ്റ് ചെയ്യുന്നു. ദിലീപേട്ടനോട് കാര്യം പറയുന്നു. എന്റെ അപ്പൂപ്പന്റെ ബാല കാണാൻ സൈക്കിളിൽ പോവുമായിരുന്നുവെന്ന് പറയുമായിരുന്നു, അപ്പൂപ്പനോട് ദിലീപേട്ടന് വലിയ ആരാധന ഉണ്ടായിരുന്നു.

അപ്പൂപ്പന്റെ സ്ഥാപനത്തിന്റെ 25 വർഷത്തിന്റെ ആനുവൽ ഡേയ്ക്ക് തീർച്ചയായും വരാമെന്ന് പറഞ്ഞു, അങ്ങനെയാണ് അദ്ദേഹം വന്നത്, അന്ന്ഭ യങ്കര സന്തോഷം ആയി എന്ന് ശാലു മേനോൻ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം, നടൻ ദിലീപിനൊപ്പം ശാലു മേനോൻ അടുത്തിടെ ക്ഷേത്ര ദർശനം നടത്തിയിരുന്നു.

ഇതേക്കുറിച്ചും ശാലു മേനോൻ സംസാരിച്ചു. എന്റെ കഴിഞ്ഞ വർഷത്തെ ആനുവൽ ഡേയ്ക്ക് ദിലീപേട്ടനാണ് വന്നത്. ഇവിടെ അമ്പലത്തിൽ വഴിപാട് ചെയ്യണമെന്ന് ഞാൻ പറഞ്ഞു. ഒരു വർഷമായി പറഞ്ഞിട്ട്. പെട്ടെന്ന് എന്നെ വിളിച്ച് വരുന്ന കാര്യം പറഞ്ഞു. താനെല്ലാം അറേഞ്ച് ചെയ്യുകയായിരുന്നെന്നും ശാലു മേനോൻ വ്യക്തമാക്കി.

Vijayasree Vijayasree :