നവവധുവായി ശാലിൻ സോയ; ലോക്ക് ഡൗണിൽ രഹസ്യ വിവാഹം കഴിഞ്ഞോയെന്ന് സോഷ്യൽ മീഡിയ

നവവധുവിനെപ്പോലെ അണിഞ്ഞൊരുങ്ങിയ നടി ശാലിൻ സോയയുടെ മേക്കോവർ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. അഭിനേത്രി റോഷ്ന ആൻ റോയിയുടെ ആർആർ മേക്കോവഴ്സ് ആണ് ഷോട്ടോഷൂട്ട് നടത്തിയത്

ഒലിവ് ഗ്രീൻ നിറത്തിലുള്ള ലെഹംഗയുള്ള അതീവ സുന്ദരിയായിട്ടാണ് ശാലിനി യെ കാണാൻ കഴിയുന്നത് . സമ്പന്നമായ സ്വീകൻസ് വര്‍ക്കുകൾ ലെഹംഗയ്ക്ക് റോയൽ ലുക്ക് നൽകുന്നു. തട്ടം പോലെയാണ് ദുപ്പട്ട സ്റ്റൈൽ‌ ചെയ്തിരിക്കുന്നത്. ലെഹംഗയ്ക്ക് അനുയോജ്യമായ ട്രഡീഷനൽ സ്റ്റൈലിലുള്ള ആഭരണങ്ങളുമുണ്ട്

ലൈറ്റ് മേക്കപ് ആണ് ചെയ്തിരിക്കുന്നത്. ഐമേക്കപ്പിനും ലിപ്സ്റ്റിക്കിനും കൂടുതൽ പ്രാധാന്യം നൽകിയിട്ടുണ്ട്. ന്യൂഡ്, റെഡ് നിറങ്ങളിലുള്ള ലിപ്സ്റ്റിക്കുകളാണ് ഉപയോഗിച്ചിട്ടുള്ളത്.
പെപ്പെറോൺസിനോ ഫൊട്ടോഗ്രാഫിക്ക് വേണ്ടി അരുൺ മാനുവൽ, ബെൻ ജോസഫ് എന്നിവർ ചേർന്നാണ് ഫൊട്ടോഗ്രഫി ചെയ്തത്.

Noora T Noora T :