മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് ശാലിൻ സോയ. മിനി സ്‌ക്രീനിൽ നിന്ന് കരിയർ ആരംഭിച്ച് സിനിമകളിലും തന്റേതായ സ്ഥാനം കണ്ടെത്താൻ ശാലിന് സാധിച്ചു. മലയാളത്തിലും മറ്റ് ഭാഷകളിലുമൊക്കെ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ് നടി. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ലൈം ഗികാരോപണ വിധേയനായ നടൻ ഇടവേള ബാബുവിനൊപ്പമുള്ള വിഡിയോ വൈറലായിരുന്നു.
ഇതിന് പിന്നാലെ ശാലിനെതിരെ കടുത്ത സൈബർ ആക്രമണവും നടന്നിരുന്നു. ഇപ്പോഴിതാ ഈ വേളയിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ശാലിൻ സോയ. പഴയ വിഡിയോ കുത്തിപ്പൊക്കി തന്നെ മോശക്കാരിയാക്കുകയാണ് എന്നാണ് താരം ഫേസ്ബുക്കിൽ കുറിച്ചത്.
‘ഞാൻ എന്താണ് പറയേണ്ടത് ? വർഷങ്ങൾക്കു മുൻപ് ഒരു സിനിമയുടെ ചിത്രീകരണത്തിനിടയിൽ ചെയ്ത ഒരു ടിക് ടോക് വിഡിയോ ആയിരുന്നു അത്. അന്ന് ഈ പാട്ട് വൈറൽ ആയിരുന്നു. അപ്പോൾ ആ പാട്ടിൽ പേരുള്ള ഇടവേള ബാബുവിന്റെ കൂടെ വിഡിയോ ചെയ്താൽ നന്നായിരിക്കും എന്ന് എനിക്ക് തോന്നി.
അതേ കരുതിയാണ് ആ വീഡിയോ ക്രിയേറ്റ് ചെയ്തത്. ഇപ്പോൾ ഇത്രയും വർഷങ്ങൾക്ക് ശേഷം ആ പഴയ വിഡിയോ കുത്തിപ്പൊക്കി എന്നെ മോശക്കാരിയാക്കുന്നത് സൈബർ ബുള്ളിയിങ്ങിന്റെ മറ്റൊരു തലമാണ്. നിങ്ങൾ തന്നെ പറയൂ, ഞാൻ എന്താണ് ചെയ്യേണ്ടത്? ഞാൻ അതിനൊരു വിശദീകരണം തന്നാൽ പിന്നെയും എനിക്കെതിരെ ട്രോളുകൾ ഉണ്ടാകില്ലേ.
സൈബർ ലോകം വളരെ ക്രൂരമാണെന്ന് എനിക്ക് നന്നായി അറിയാം. പേരില്ലാത്ത ഈ സൈബർ ഭീ ഷണിക്കാരാണ് പ്രതിസ്ഥാനത്ത്. ഞാൻ അവരെ വളരെയധികം വെറുക്കുകയാണ് എന്നാണ് ശാലിൻ സോയ കുറിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ ഏറെ ട്രെൻഡിംഗ് ആയ മഞ്ഞ മഞ്ഞ ബൾബുകൾ എന്ന പാട്ടിനൊപ്പമാണ് ശാലിൻ വിഡിയോ എടുത്തിരിക്കുന്നത്. ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഇടവേള ബാബുവിനെതിരെ ഗുരുതര ലൈം ഗികാരോപണങ്ങളാണ് വന്നത്. ഇതിനു പിന്നാലെയാണ് വീണ്ടും ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്.
‘അമ്മ’യിൽ അംഗത്വ ഫീസിന് പകരം അഡ്ജസ്റ്റ് ചെയ്യാൻ ഇടവേള ബാബു ആവശ്യപ്പെട്ടുവെന്നാണ് യുവതിയുടെ ആരോപണം. ‘അമ്മയിൽ അംഗത്വ ഫീസായ രണ്ട് ലക്ഷത്തിന് പകരം അഡ്ജസ്റ്റ് ചെയ്യാനാണ് പറഞ്ഞത്. അഡ്ജസ്റ്റ് ചെയ്താൽ രണ്ട് ലക്ഷം വേണ്ട അവസരവും കിട്ടും എന്ന് പറഞ്ഞു. അഡ്ജസ്റ്റ് ചെയ്താൽ സിനിമയിൽ ഉയരുമെന്നും ഉപദേശിച്ചുവെന്നുമാണ് ജൂനിയർ ആർട്ടിസ്റ്റ് പരാതിയിൽ പറയുന്നത്.
അതേസമയം, രഞ്ജിത്ത് പ്ര കൃതി വി രുദ്ധ പീ ഡനത്തിന് ഇ രയാക്കിയെന്ന് ആരോപിച്ച് രംഗത്തെത്തിയ യുവാവും ഇടവേള ബാബുവിനെതിരെ ഗുരുതര ആരോപണമാണ് ഉന്നയിച്ചത്. തനിക്ക് നേരിടേണ്ടി വന്നതിനെക്കുറിച്ച് നടൻ ഇടവേള ബാബുവിനോടും പറഞ്ഞിരുന്നുവെന്നാണ് യുവാവ് പറയുന്നത്. എന്നാൽ സഹായിക്കുന്നതിന് പകരം ഇടവേള ബാബു തന്നോട് ന ഗ്ന ചിത്രങ്ങൾ അദ്ദേഹത്തിന് അയക്കാനായിരുന്നു പറഞ്ഞതെന്നും യുവാവ് പറയുന്നു.