ശക്തിമാന്‍ പുനഃസംപ്രേഷണം ഏപ്രില്‍ മുതല്‍

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ എല്ലാവരും സ്വന്തം വീടുകളില്‍ തന്നെ കഴിയുകയാണ്. ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ് സര്‍ക്കാരുകള്‍ നല്‍കിയിരിക്കുന്നത്. ഇതിനിടെയാണ് ദൂരദര്‍ശനില്‍ മുന്‍മ്പ് സംപ്രേഷണം ചെയ്തിരുന്ന രാമായണവും മഹാഭാരതവും പുന:സംപ്രേഷണം ചെയ്യാനുള്ള ആവശ്യം ഉയര്‍ന്നു വന്നത്.

ഇതിനു പിന്നാലെ ശക്തിമാനായും മുറവിളി ഉയര്‍ന്നിരുന്നു. ഇപ്പോൾ ഇതാ പ്രേക്ഷകരുടെ അഭ്യർത്ഥന പ്രകാരം ശക്തിമാന്‍ ഏപ്രില്‍ മുതല്‍ പുന:സംപ്രേഷണം ചെയ്യുമെന്ന് വാര്‍ത്താവിനിമയ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ദൂരദര്‍ശന്‍ ചാനലില്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മണിക്കാണ് സീരിയല്‍ സംപ്രേഷണം ചെയ്യുക. ഒരു മണിക്കൂറാണ് ദൈര്‍ഘ്യം.

ശക്തിമാന്‍, ചാണക്യ, ഉപനിഷത് ഗംഗ, ശ്രീമാന്‍ ശ്രീമതി എന്നിവയടക്കം അഞ്ച് പ്രധാന സീരിയലുകള്‍ എപ്രില്‍ മുതല്‍ പുനഃസംപ്രഷണം ചെയ്യുക. ‘രാമായണം’, ‘മഹാഭാരതം’ എന്നീ സീരിയലുകളുടെ പുന:സംപ്രേഷണം നേരത്തെ ആരംഭിച്ചിരുന്നു.

shakthiman

Noora T Noora T :